'ഫിലോമിനയുടെ കുടുംബത്തോട് മന്ത്രി മാപ്പ് പറയണം'; രൂക്ഷ വിമര്‍ശനവുമയി വി.ഡി.സതീശന്

കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ച മാപ്രാണം സ്വദേശി ഫിലോമിനയുടെ കുടുംബത്തിനെതിരെ മന്ത്രി ആര്.ബിന്ദു നടത്തിയ പാരമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമയി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സ്വന്തം പണം ബാങ്കില്‍ ഉണ്ടായിട്ടും മതിയായ ചികിത്സ നല്കാന് സാധിക്കാതിരുന്നതിലുള്ള ദുഃഖവും പ്രതിഷേധവും അറിയിക്കാന്‍ വേണ്ടിയാണ് കുടുംബം മൃതദേഹവുമായി സമരം നടത്തിയത്. എന്നാല്‍ അതിനെ രാഷ്ട്രീയ മുതലെടുപ്പെന്നാണ് മന്ത്രി പറഞ്ഞത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഫിലോമിനയുടെ കുടുംബത്തിനെതിരെ മന്ത്രി നടത്തിയ പാരമര്‍ശം പൂര്‍ണ്ണമായും പിന്‍വലിച്ച് മാപ്പ് പറയണമെന്നും വി.ഡി.സതീശന് പറഞ്ഞു.
നമ്മുടെ സിസ്റ്റത്തിന്റെ പ്രശ്നമാണ് കരുവന്നൂരിലേത്. നമ്മളാണ് പ്രതികള്‍. സര്‍ക്കാരിന്റെ ഭാഗമായി നില്ക്കുന്ന ഒരാള്‍ അവരുടെ പ്രതിഷേധത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു കാരണവശാലും ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. അത് പൂര്‍ണ്ണമായും പിന്‍വലിച്ച് മാപ്പ് പറയണം' സതീശന് പറഞ്ഞു
‘മന്ത്രിയുടെ പരാമർശം ദൗർഭാഗ്യകരവും അപലപനീയവുമാണ്. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന് പറഞ്ഞ് മന്ത്രി ആ കുടുംബത്തെ അപമാനിക്കുകയാണ് ചെയ്തത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണത്. നമ്മുടെ സിസ്റ്റത്തിന്റെ തകരാറാണ് കരുവന്നൂരിലേത്. നമ്മളാണ് പ്രതികൾ. മന്ത്രി പരാമർശം പിൻവലിച്ച് ആ കുടുംബത്തോട് മാപ്പു പറയണം’– സതീശൻ വ്യക്തമാക്കി. കരുവന്നൂർ ബാങ്കിലിട്ട 30 ലക്ഷം രൂപയിൽ ചില്ലിക്കാശുപോലും ചികിത്സയ്ക്കു ലഭിക്കാതെ മരിച്ച ഫിലോമിനയുടെ മൃതദേഹവുമായി കുടുംബം ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പരാമർശം.
സ്ഥലം വിറ്റതും പെന്ഷന് കിട്ടിയതും മക്കളുടെ വിവാഹത്തിന് സമ്പാദിച്ചതുമടക്കമുള്ള പണമാണ് ബാങ്കില്‍ നിക്ഷേപിച്ചത്. ജനങ്ങള്‍ അനിശ്ചത്വത്തില്‍ നില്ക്കുമ്പോള് സര്‍ക്കാര്‍ ഇടപെടേണ്ടതല്ലേ...ഞങ്ങള്‍ ഇതൊരു രാഷ്ട്രീയ വിഷയമായി ആളിക്കത്തിക്കാതിരിക്കാഞ്ഞതിന്റെ കാരണം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കും എന്നുള്ളതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.