വാര്‍ത്ത പിന്‍വലിക്കുന്നു

 
Azhimukham

പുരാവസ്തുവുമായി ബന്ധപ്പെട്ട   തട്ടിപ്പുകേസില്‍  ക്രൈംബ്രാഞ്ച് ഇപ്പോള്‍ അറസ്റ്റ് ചെയ്തിട്ടുള്ള  മോന്‍സണ്‍ മാവുങ്കലിന്റെ പക്കലുള്ള രേഖയെ പരാമര്‍ശിച്ച് അഴിമുഖം 2018 ഡിസംബര്‍ എട്ടിന് പ്രസിദ്ധീകരിച്ച  'ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രം; 351 മലയാള വര്‍ഷം പഴക്കമുള്ള രാജമുദ്ര രേഖ കണ്ടെത്തി' എന്ന ശീര്‍ഷകത്തിലുള്ള  റിപ്പോര്‍ട്ട് പിന്‍വലിക്കുകയാണ്. മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലാവുകയും പുരാരേഖയുടെ  ആധികാരികത സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണിത്.  മാന്യവായനക്കാരോട് ഖേദം അറിയിക്കുന്നു.  


-എഡിറ്റര്‍ ഇന്‍ ചീഫ്