നിപ: കൂടുതല്‍ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും; മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കും

 
Nipah Virus

നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുണ്ടായ കൂടുതല്‍പേരുടെ പരിശോധനാ ഫളം ഇന്ന് ലഭിക്കും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച അഞ്ച് പേരുടേതുള്‍പ്പെടെ 36 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിക്കുക. കഴിഞ്ഞ ദിവസം പരിശോധിച്ചവയില്‍ എട്ടു പേരുടെ ഫലം നെഗറ്റീവ് ആയിരുന്നു. 

അതേസമയം, രോഗ ഉറവിടം കണ്ടെത്തുന്നതിനായി കൂടുതല്‍ മൃഗങ്ങളുടെ സാമ്പിളുകളും ഇന്നുമുതല്‍ ശേഖരിക്കും. പ്രദേശത്തെ കാട്ടുപന്നികളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിക്കാനുള്ള നീക്കത്തിലാണ് മൃഗ സംരക്ഷണ വകുപ്പ്. കൂടാതെ ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘവും കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഈ സംഘമാണ് പ്രദേശത്തെ വവ്വാലുകളില്‍നിന്നും സാമ്പിള്‍ ശേഖരിക്കുക.