'സ്‌നേഹമെന്ന വജ്രായുധവും മറ്റു പ്രലോഭനങ്ങളും ഉപയോഗിച്ച് പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യുന്നു'

 
Sukumaran Nair

നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ്

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ്. സ്‌നേഹമെന്ന വജ്രായുധവും മറ്റു പ്രലോഭനങ്ങളും ഉപയോഗിച്ച് പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദ പ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണെന്ന് എന്‍എസ്എസ് പറയുന്നു. മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമര്‍ച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം

സ്‌നേഹമെന്ന വജ്രായുധമുപയോഗിച്ചും മറ്റു പ്രലോഭനങ്ങള്‍ ഉപയോഗിച്ചും പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുന്ന ഭീകരവാദ പ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നു എന്നത് ഏറെ ആശങ്കാജനകമാണ്. 

മനുഷ്യരാശിക്കുതന്നെ സഹിക്കാനും പൊറുക്കാനും വയ്യാത്ത, രാജ്യദ്രോഹപരമായ ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടുപിടിച്ച് അവരെ അമര്‍ച്ച ചെയ്യേണ്ട ബാധ്യതയും കടമയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. 

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ല. ഇത്തരം നടപടികള്‍ക്ക് വശംവദരാകാതിരിക്കാന്‍ ജനങ്ങളും ബന്ധപ്പെട്ട സമുദായ സംഘടനകളും ആവശ്യമായ മുന്‍കരുതലുകളും പ്രചാരണങ്ങളും നടത്തേണ്ടതുണ്ട്. 

മതവിദ്വേഷവും വിഭാഗീതയും വളര്‍ത്തി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ തൂത്തെറിയാന്‍ ജാതിമത ഭേദമെന്യേ കൂട്ടായി പരിശ്രമിക്കുകയും വേണം. 

NSS News Letter