'ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട'; ലീഗിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്നും പി.കെ. അബ്ദുറബ്ബ്

 
Abdu Rabb

എംഎസ് എഫ്- ഹരിതാ വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെ അബ്ദുറബ്ബ്. ഹരിതയിലെയും,എംഎസ്എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാമെന്നും മാധ്യമ ശ്രദ്ധ മുസ്ലീം ലീഗിലേക്ക് തിരിച്ച് വിട്ട് സ്വർണക്കടത്തും, ഡോളർ കടത്തും,കരുവന്നൂർ ബേങ്ക് തട്ടിപ്പും,മരം മുറിയും  അടക്കമുള്ള പ്രധാന വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമാണെന്ന് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.  

''ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാം, ചാനൽ ചർച്ചകളിൽ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനൽ ജീവികളുടെയും, ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാർട്ടിക്കു വേണ്ട.

ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാല്‍ കുഴല്‍പ്പണക്കടത്തും, സ്വര്‍ണക്കടത്തും, ഡോളര്‍ കടത്തും, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും, മരം മുറിയും, കൊവിഡ് നിയന്ത്രണം കൈവിട്ടു പോയതും,  എ.എം. ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതില്‍ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം എല്ലാത്തില്‍ നിന്നും രക്ഷപ്പെടാമെന്നാണോ സര്‍ക്കാര്‍ കരുതുന്നതെന്നും അബ്ദുറബ്ബ് ചോദിച്ചു.

            ഫേസ് ബുക്ക് കുറിപ്പ് പൂർണ രൂപം

ഹരിതയിലെയും, എം.എസ്.എഫിലെയും ലീഗിലെയും പ്രശ്നങ്ങൾ തീർക്കാൻ ലീഗിനറിയാം. ചാനൽ ചർച്ചകളിൽ വന്നിരുന്ന് ലീഗിന് മരുന്നെഴുതുന്ന ചാനൽ ജീവികളുടെയും, ദിവസവും മൂന്നു വീതം ലീഗ് വിരുദ്ധ പോസ്റ്റിടുന്ന മേസ്തിരിക്കൊച്ചാപ്പമാരുടെയും, സൗജന്യ ഉപദേശങ്ങളൊന്നും ലീഗ് പാർട്ടിക്കു വേണ്ട. ലീഗിനു നേരെ മാധ്യമശ്രദ്ധ തിരിച്ചുവിട്ടാൽ കുഴൽപ്പണക്കടത്തും,സ്വർണക്കടത്തും, ഡോളർ കടത്തും, കരുവന്നൂർ ബേങ്ക് തട്ടിപ്പും, മരം മുറിയും, കോവിഡ് നിയന്ത്രണം കൈവിട്ടു പോയതും, എ.എം. ആരിഫ് എം.പി ഉന്നയിച്ച അരൂരിലെ ദേശീയപാത അഴിമതിയും, ഓണക്കിറ്റിലേക്ക് ഏലയ്ക്കാ വാങ്ങിയതിൽ കയ്യിട്ട് വാരിയതും, എന്തിനേറെ പ്ലസ് വൺ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട വെട്ടിച്ചുരുക്കിയതുമടക്കം

എല്ലാത്തിൽ നിന്നും രക്ഷപ്പെടാമെന്നാണോ സർക്കാർ കരുതുന്നത്. ലീഗിനെതിരെ വാർത്തകൾ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേർത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ.. 'ലീഗിതാ തീർന്ന്' എന്നും കരുതി കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എല്ലാവരോടുമാണ്... ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട.