കോവിഡാനന്തര ചികിത്സാ നിരക്ക് നിശ്ചയിച്ചു; സ്വകാര്യ ആശുപത്രിയില്‍ വാര്‍ഡില്‍ 2910 രൂപ

 
Kerala Hospital
സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ

കോവിഡാനന്തര ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. രജിസ്ട്രേഷന്‍, കിടക്ക, നഴ്സിങ് ചാര്‍ജ്, മരുന്ന് ഉള്‍പ്പെടെ എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുകളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂ. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രിയില്‍ 2645 രൂപയായിരിക്കും നിരക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ ഈടാക്കാമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റില്‍ 1250, ഐസിയു-1500, വെന്റിലേറ്റര്‍ ഉള്ള ഐസിയുവിന് 2000 രൂപയും ഈടാക്കാം. കോവിഡാനന്തര രോഗലക്ഷണങ്ങള്‍, കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം, ശ്വാസകോശ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്കും ചികിത്സക്കും ഒരേ നിരക്കാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും.

സ്വകാര്യ ആശുപത്രി നിരക്ക്

ജനറല്‍ വാര്‍ഡ്
എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസം-  2645 രൂപ
അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 2910 രൂപ

ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്
അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 3795 രൂപ
അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 4175 രൂപ

ഐസിയു
അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 7800 രൂപ
അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 8580 രൂപ

വെന്റിലേറ്ററോടുകൂടി ഐസിയു
അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരുദിവസത്തെ നിരക്ക്- 13,800 രൂപ
അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍- 15,180 രൂപ