'പൊലീസില്‍ ആര്‍എസ്എസ് ഗാങ്'; ആനി രാജയുടെ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

 
d


കേരള  പൊലീസില്‍ ആര്‍.എസ്.എസ് ഗാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച സിപിഐ ദേശീയ എക്സികൂട്ടീവ് അംഗം ആനി രാജയുടെ വിമര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. യോഗി ആദിത്യനാഥ് പൊലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണെന്നതില്‍ അതില്‍ ഞെട്ടലില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിക്കുന്നു. കോടിയേരി ബാലകൃഷ്ണന്റേതുള്‍പ്പെടെ ആര്‍എസ്എസ് പ്രതിയാകുന്ന എത്ര പരാതികളിലാണ് പിണറായി വിജയന്റെ കാലത്ത് നീതി നിഷേധിക്കപ്പെടുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. 

'' കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവര്‍ത്തനം കൊണ്ട് സദാചാര പൊലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാര്‍മ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച് പരിശോധിച്ചാല്‍ വിജയന്റെ പൊലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ല. കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ ക്യാബിനറ്റില്‍ നുഴഞ്ഞു കയറിയ സംഘ പരിവാര്‍ പ്രത്യശാസ്ത്രം പോലീസ് സേനയിലും കടന്നു കൂടിയിരിക്കുന്നു.'' ഇങ്ങനെ പോകുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ വിമര്‍ശനം. 

രാഹുല്‍ മാങ്കൂട്ടത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

കേരള പോലീസില്‍ ' RSS  ഗ്യാംങ്ങ് ' പ്രവര്‍ത്തിക്കുന്നുണ്ടെന്ന CPI ദേശിയ എക്‌സിക്യൂട്ടീവ് അംഗം സഖാവ് ആനി രാജയുടെ പ്രതികരണത്തെ ഗൗരവത്തോടെ കാണണം. 
യോഗി ആദിത്യനാഥ് പോലീസ് മന്ത്രിയാകുമ്പോഴും സഖാവ് പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ഒരേ അവസ്ഥയാണ് എന്നതില്‍ പ്രത്യേക ഞെട്ടല്‍ ഒന്നുമില്ലെങ്കിലും, ഇജക ദേശിയ നേതാവ് വരെ അത് തിരിച്ചറിയുന്നു എന്നത് പ്രസക്തമാണ്.
ഞടട ബോംബെറിഞ്ഞു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചു എന്ന CPIM പോളിറ്റ് ബ്യൂറോ മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്റെ തൊട്ട് RSS പ്രതിയാകുന്ന എത്ര പരാതികളിലാണ് വിജയന്റെ കാലത്ത് നീതി നിഷേധിക്കപ്പെടുന്നത്.
കേരളത്തിലെ പിങ്ക് പോലിസും, കാക്കി പോലിസും, റെഡ് പോലിസുമൊക്കെ പ്രവര്‍ത്തനം കൊണ്ട് സദാചാര പോലീസാണ്. ഔചിത്യവും, നിഷ്പക്ഷതയും, ധാര്‍മ്മികതയും, സത്യസന്ധതയുമൊക്കെ വെച്ച് പരിശോധിച്ചാല്‍ വിജയന്റെ പോലിസ് സേനയേതാ ഹനുമാന്‍ സേനയേതായെന്ന് വ്യക്തമല്ല. കഴിഞ്ഞ മന്ത്രിസഭ തൊട്ട് കേരളത്തിലെ ക്യാബിനറ്റില്‍ നുഴഞ്ഞു കയറിയ സംഘ പരിവാര്‍ പ്രത്യശാസ്ത്രം പോലീസ് സേനയിലും കടന്നു കൂടിയിരിക്കുന്നു.
ഇതേ കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പറയാന്‍ സാധ്യതയുള്ള പഴമൊഴി  'മുല്ല പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം ' എന്നാകും. മുല്ല പൂവല്ല, താമരപ്പൂവാണ് താങ്കള്‍ക്ക് താല്പര്യമെന്നത് അങ്ങാടിപ്പാട്ടാണ്.
താങ്കളുടെ RSS വിധേയത്വം സേനയില്‍ കുത്തിനിറയ്ക്കാതിരിക്കണമെന്ന് ഘടകകക്ഷി നേതാവിന്റെ പരോക്ഷ വിമര്‍ശനത്തെയെങ്കിലും താങ്കള്‍ ഉള്‍ക്കൊള്ളണം. 
താമര ഒരു തണലായി കാണരുത്, വേരിറങ്ങും, ഇന്‍ഫക്ഷനാകും....

നേരത്തെ കേരള പൊലീസില്‍ ആര്‍.എസ്.എസ് ഗാങ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീസുരക്ഷക്കായി പ്രത്യേക മന്ത്രി വേണമെന്നും ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയത്തിനെതിരെ പൊലീസില്‍ നിന്ന് ബോധപൂര്‍വം ഇടപെടലുണ്ടാകുകയാണ്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസ്ഥാനത്ത് നിയമം കാര്യക്ഷമമായി നടപ്പാകുന്നില്ല. സ്ത്രീ സുരക്ഷക്കായി പ്രത്യേക വകുപ്പും പൂര്‍ണ സമയ മന്ത്രിയും വേണമെന്ന ആവശ്യമുന്നയിച്ച ആനി രാജ പൊലീസിന് ഗാര്‍ഹിക പീഡന നിയമത്തെ കുറിച്ച് ബോധവത്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു.