ശബരിമല; സിപിഎമ്മും ബിജെപിയും മിണ്ടുന്നില്ല; ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാടെന്ന് ചെന്നിത്തല

 
ശബരിമല; സിപിഎമ്മും ബിജെപിയും മിണ്ടുന്നില്ല; ഇരുപാര്‍ട്ടികള്‍ക്കും ഒരേ നിലപാടെന്ന് ചെന്നിത്തല

ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും മിണ്ടുന്നില്ലെന്നും ഇരുപാര്‍ട്ടികള്‍ക്കും വിഷയത്തില്‍ ഒരേ നിലപാടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുനഃപരിശോധന ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് സര്‍ക്കാര്‍ പറയുമോ ? മുഖ്യമന്ത്രി ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശനം ഭക്തര്‍ക്ക് മുറിവുണ്ടാക്കി,പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.ഐശ്വര്യകേരള യാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമല വിഷയം നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായി ഉന്നയിക്കാനാണ് യുഡിഎഫ് തീരുമാനം. ശബരിമലയില്‍ പഴയ നിലപാട് തിരുത്തി, പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചിരുന്നു.

ചലചിത്ര അവാര്‍ഡ് വിതരണത്തെക്കുറിച്ച് പ്രതികരിച്ചത് ചലച്ചിത്രതാരങ്ങളുടെ ആവശ്യപ്രകാരാണ്. അവാര്‍ഡ് ജേതാക്കളെ അപമാനിച്ചുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമെന്നു ഇന്നലെ മന്ത്രി പ്രതികരിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാണ് പുരസ്‌കാരം കൈതൊടാതെ നല്‍കിയത്. അവാര്‍ഡ് ജേതാക്കളാരും പരാതി പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.