ബംഗാളിനെ വീഴ്ത്തി സന്തോഷ് ട്രോഫി കിരീടം കേരളത്തിന്

ഷൂട്ടൗട്ടിലേക്ക് നീങ്ങിയ സന്തോഷ് ട്രോഫി കലാശപ്പോരാട്ടത്തില്‍ ബംഗാളിനെ വീഴ്ത്തി കേരളത്തിന് കിരീടം. 15 ാം ഫൈനല്‍ കളിച്ച കേരളത്തിനിത് ആറാം കീരീടമാണ്. ഗോള്‍ അകന്നുനിന്ന ഇരു പകുതികള്‍ക്കും ശേഷം അധിക സമയത്തേക്കു നീണ്ട ഫൈനല്‍ ഒടുവില്‍ ഷൂട്ടൗട്ടിലാണ്
അവസാനിച്ചത് സ്കോര്‍(5-4).

നിശ്ചിത സമയത്തു ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ ആയതോടെ മത്സരം ആദ്യം എക്സ്ട്രാ ടൈമിലേക്ക് പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമില്‍ 97ാം മിനിറ്റില്‍ ദിലീപ് ഓര്‍വാന്റെ ബുള്ളറ്റ് ഹെഡറില്‍ ബംഗാളാണ് ആദ്യം ലീഡ് നേടിയത്. എക്സ്ട്രാ ടൈം അവസാനിക്കാന്‍ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ ബിബിന്‍ അജയന് കേരളത്തിനായി ഗോള്‍ മടക്കി. അധിക സമയം 1-1 തുല്യതയില്‍ അവസാനിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഇരു ടീമുകളും ആക്രമിച്ച് കളിച്ചുവെങ്കിലും ഗോളുകളൊന്നും പിറന്നില്ല. മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ബംഗാള്‍ ഗോള്‍കീപ്പറുടെ ഉജ്വല സേവുകള്‍ കേരളത്തിനു തിരിച്ചടിയായി. 2 ഗോള്‍ അവസരങ്ങള്‍ മുതലാക്കാന്‍ ബംഗാളിന് കഴിഞ്ഞില്ല. മത്സരത്തിന്റെ ആദ്യനിമിഷങ്ങളില്‍ ബംഗാളിനായിരുന്നു മേല്‍ക്കൈയെങ്കിലും പിന്നീട് കേരളം പതിയെ താളം വീണ്ടെടുത്തു. 18ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റന്‍ ജിജോ ജോസഫ് എടുത്ത കിക്ക് ബംഗാള്‍ ഗോള്‍ കീപ്പര്‍ പിടിച്ചെടുത്തു. 32ാം മിനിറ്റിലും മികച്ച ഗോളവസരം കേരളം നഷ്ടപ്പെടുത്തി. 23ാം മിനിറ്റില്‍ മികച്ച ഗോളവസരം ബംഗാളിനും നേട്ടമാക്കാനായില്ല, 37ാം മിനിറ്റില്‍ ബംഗാളിന്റെ ഉഗ്രന്‍ ഷോട്ട് കേരള ഗോള്‍കീപ്പര്‍ മിഥുന് സേവ് ചെയ്തു. ഇന്‍ജുറി ടൈമില്‍ മികച്ച അവസരം ലഭിച്ചെങ്കിലും ബംഗാള്‍ പാഴാക്കി.