'കോണ്‍ഗ്രസ് മുങ്ങുകയല്ല, മുക്കുകയാണ്; കോൺഗ്രസ് രാജ്യത്ത്​ ആവശ്യമാണെന്ന്  നേതാക്കൾ മനസിലാക്കുന്നില്ല'

 
shibu baby john

കോണ്‍ഗ്രസിനെ തകര്‍ക്കുന്ന നിലപാടില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കോൺഗ്രസ്​ മുങ്ങുകയല്ലെന്നും ചിലർ മുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുങ്ങുന്ന കപ്പലിൽ നിൽക്കാം. പക്ഷേ, മുക്കുകയാണെന്ന്​ തിരിച്ചറിഞ്ഞുകൊണ്ട്​ അതിലെങ്ങിനെ നിൽക്കുമെന്നും അദ്ദേഹം ചോദിച്ചു.

കോൺഗ്രസ്​ പാർട്ടി ഈ രാജ്യത്ത്​ ആവശ്യമാണെന്ന്​ തിരിച്ചറിഞ്ഞാണ്​ തങ്ങൾ കൂടെ നിൽക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. പക്ഷേ കോൺഗ്രസിന്റെ നേതാക്കൾ അത് മനസിലാക്കുന്നില്ലെന്നും ഷിബു ബേബി ജോൺ  പ്രതികരിച്ചു. മറ്റു സംസ്​ഥാനങ്ങളിൽ കോൺഗ്രസ്​ നാമാവശേഷമായതിൽ നിന്ന്​ സംസ്​ഥാനത്തെ കോൺഗ്രസ്​ നേതാക്കൾ പാഠം പഠിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോൺഗ്രസിന്​ ഇനി രക്ഷയില്ലെന്ന്​ താൻ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന്​ യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങളുന്നയിച്ച ആർഎസ്​പി, തൽകാലം യുഡിഎഫ്​ യോഗത്തിൽ പ​ങ്കെടുക്കുന്നില്ലെന്ന്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ്​ ബേബി ജോണിന്റെ പ്രസ്​താവന. ഉഭയകക്ഷി ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കി 40 ദിവസമായിട്ടും പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.