മതിയായ തെളിവുകളില്ല, വിശ്വാസ്യയോഗ്യമായ മൊഴികളുമില്ലെന്ന് കോടതി

പ്രോസിക്യൂഷനും പൊലീസും പരാജയപ്പെട്ടുവെന്നും കോടതി
 
nun case

പരാതിക്കാരിയായ കന്യാസ്ത്രീക്ക് തന്റെ വിശ്വാസ്യത തെളിയിക്കാന്‍ കഴിയാതെ പോയെന്ന് കോടതി. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യം പറയുന്നത്. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യവും പീഢനം നടന്നുവെന്ന സാധൂകരിക്കുന്ന തെളിവുകളുടെ അഭാവവും പ്രതിക്കനുകൂലമായി. ബലാത്സംഗ കേസില്‍ ഇരയുടെ മൊഴി കോടതി വിശ്വാസത്തിലെടുക്കുക പതിവാണെങ്കിലും ഈ കേസില്‍ കോടതിയെ നൂറുശതമാനം വിശ്വാസ്യത്തിലെടുക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നാണ് കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാര്‍ വിധിന്യായത്തില്‍ പറയുന്നത്. പീഡന പരാതി നല്‍കാന്‍ പരാതിക്കാരി വൈകിയെന്നും കോടതി പറയുന്നു.

പുറത്തു വന്ന വിധി പകര്‍പ്പില്‍ പരാതിക്കാരിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത്. തന്റെ വാദങ്ങള്‍ പലതും പര്‍വ്വതീകരിച്ച് പറയാനാണ് പരാതിക്കാരി ശ്രമിച്ചത്. യഥാര്‍ത്ഥ വസ്തുതകള്‍ മറയ്ക്കാന്‍ശ്രമിച്ചു. കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ ആദ്യ പരാതിയില്‍ താന്‍ 13 തവണ ബലാത്സംഗത്തിന് ഇരയായെന്നു വ്യക്തമാക്കിയില്ല. മെഡിക്കല്‍ പരിശോധന കഴിഞ്ഞുള്ള മൊഴിയെടുക്കലിലെ ഇക്കാര്യം പറയുന്നുള്ളൂ. സഭാ മേലധികാരികള്‍ക്ക് നല്‍കിയ പരാതിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നല്ലാതെ ലൈംഗിക പീഡനം നടന്നുവെന്നു പറയുന്നില്ല. ബിഷപ്പ് ഫ്രാങ്കോ തന്നെ ലൈംഗികപീഡനത്തിന് വിധേയയാക്കി എന്നു മൊഴി നല്‍കിയതിനുശേഷമാണ് സഭാ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുള്ളതും. നിക്ഷിപ്ത താത്പര്യക്കാരുടെ പ്രേരണയ്ക്ക് പരാതിക്കാരി വഴങ്ങിയിട്ടുണ്ട്. ഒത്തുതീര്‍പ്പിന് പരാതിക്കാരി തയ്യാറായിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയാണ് ലൈംഗികബന്ധം നടത്തിയതെന്ന് ആദ്യ മൊഴികളിലില്ല. ഡോക്ടറോടും പറഞ്ഞിട്ടില്ല. പരാതിക്കാരി പലകാര്യങ്ങളും മറച്ചുവച്ചു. കോണ്‍വെന്റിലെ 20ആം നമ്പര്‍ മുറിയില്‍ വച്ചാണ് 13 തവണയും പീഢിപ്പിച്ചതെന്ന് പരാതിക്കാരി പറയുന്നു, ബലാത്കാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചിച്ചപ്പോള്‍ യാതൊരുവിധ ശബ്ദം പുറത്തുള്ളവര്‍ കേട്ടില്ല എന്നത് വിശ്വസിക്കാന്‍ കഴിയില്ല. മുറിക്ക് വെന്റിലേഷന്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത മുറികളില്‍ ആളില്ലായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഈ വാദം വിശ്വസിക്കാന്‍ കഴിയില്ല-289 പേജുകളുള്ള വിധി ന്യായത്തില്‍ പറയുന്നു.

'ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണെന്ന് കരുതി ക്ഷമിക്കുക', വിവാദ പരാമർശത്തിന് ക്ഷമാപണവുമായി മോഹൻലാൽ

പ്രോസിക്യൂഷനും പൊലീസും തങ്ങളുടെ ജോലികളില്‍ പരാജയപ്പെട്ടുവെന്ന കുറ്റപ്പെടുത്തലും വിധിന്യായത്തിലുണ്ട്. പരാതിക്കാരിയുടെ മൊബൈല്‍ ഫോണോ ലാപ് ടോപ്പോ പൊലീസ് പരിശോധിച്ചിട്ടില്ല. ബിഷപ്പ് അശ്ലീല സന്ദേശങ്ങള്‍ അയച്ചൂവെന്നു പറയുന്ന ഫോണ്‍ കണ്ടെടുക്കാതിരുന്നത് പൊലീസിന്റെ വലിയ വീഴ്ച്ചയാണ്. ഈ ഫോണ്‍ ആക്രികച്ചവടക്കാരന് വിറ്റുവെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് വിശ്വാസ്യത്തില്‍ എടുക്കാന്‍ കഴിയില്ല.സിം ഉപക്ഷേച്ചുവെന്നു പറയുന്നതും വിശ്വസിക്കാന്‍ പറ്റില്ല. ഇതിലൊന്നും പൊലീസ് കാര്യമായ അന്വേഷണവും നടത്തിയില്ല. അതുപോലെ, പരാതിക്കാരിയായ കന്യാസ്ത്രീ ഉപയോഗിച്ച ലാപ് ടോപ്പും പരിശോധിച്ചില്ല. പീഡന പരാതി നല്‍കി മാസങ്ങള്‍ക്കുശേഷമാണ് ആ ലാപ് ടോപ്പ് കേടായി പോയി എന്നു പറയുന്നത്. നിര്‍ണായക വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന ലാപ് ടോപ് കേടായി പോയി എന്നു പറയുന്നത് വിശ്വസിക്കാന്‍ പറ്റില്ല. പീഡന പരാതിയെ സാധൂകരിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നും വിധിയില്‍ പറയുന്നു.

പരാതിക്കാരിയായ കന്യാസ്ത്രീയും ബിഷപ്പും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ലെന്നാണ് കോടതി പറയുന്നത്. ബലാത്സംഗത്തിന് ഇരയായൊരാള്‍ ഇടപെടുന്നതുപോലെയല്ല തൊട്ടടുത്ത ദിവസം പരാതിക്കാരി ബിഷപ്പിനോട് ഇടപെട്ടതെന്നാണ് കോടതിയുടെ നിരീക്ഷണം. വീഡിയോകളും ചിത്രങ്ങളും പരിശോധിച്ചതില്‍ നിന്നും കന്യാസ്ത്രീ സന്തോഷത്തോടെയാണ് ബിഷപ്പിനോട് ഇടപെട്ടതെന്നാണ് വിധിയില്‍ പറയുന്നത്. ബലാത്സംഗം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസത്തിനുശേഷവും ബിഷപ്പും കന്യാസ്ത്രീയും സൗഹൃദത്തോടെയാണ് ഇടപെട്ടത്. സംഭവത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. കൂടെയുണ്ടായിരുന്നവരുടെ മൊഴിയനുസരിച്ച് ഈ യാത്രയില്‍ ഇരുവരും വളരെ അടുത്ത സൗഹൃദമാണ് പുലര്‍ത്തിയതെന്നും ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ പരാതിക്കാരിയുടെ മൊഴി വിശ്വാസ്യയോഗ്യമല്ലെന്നാണ് കോടതി കണ്ടെത്തിയത്.

സഭ അന്നെന്നെ ഭ്രാന്തിയാക്കി; ഇന്ന് പിന്തുണയുമായി മറ്റ് കന്യാസ്ത്രീകള്‍; ഇത് ചരിത്രമുഹൂര്‍ത്തം