സ്വാധീനം വര്‍ധിപ്പിച്ച് ട്വന്റി-ട്വന്റി; കുന്നത്തുനാട്, മുഴുവന്നൂര്‍, തൃക്കളത്തൂര്‍, ഐക്കരനാട് പഞ്ചായത്തുകളില്‍ ജയം

സ്വാധീനം വര്‍ധിപ്പിച്ച് ട്വന്റി-ട്വന്റി; കുന്നത്തുനാട്, മുഴുവന്നൂര്‍, തൃക്കളത്തൂര്‍, ഐക്കരനാട് പഞ്ചായത്തുകളില്‍ ജയം

ഇടത്, വലത് മുന്നണികള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ട്വന്റി ട്വന്റി കൂടുതല്‍ പഞ്ചായത്തുകളിലേക്ക്. 2015ല്‍ കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ 19 സീറ്റുകളില്‍ 17ഉം നേടി അധികാരത്തിലേറിയ ട്വന്റി ട്വന്റി ഇക്കുറി അഞ്ച് പഞ്ചായത്തുകളിലാണ് മത്സരിക്കുന്നത്. അവസാന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ കുന്നത്തുനാടില്‍ ഫലം വന്ന നാല് സീറ്റുകളും ട്വന്റി ട്വന്റി നേടി. മുഴുവന്നൂര്‍ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ട്വന്റി, ട്വന്റി സ്ഥാനാര്‍ത്ഥി വിജയിച്ചു. തൃക്കളത്തൂര്‍, ഐക്കരനാട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ ട്വന്റ്റി-20 വിജയിച്ചു.