കണിച്ചുകുളങ്ങരയില്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു

 
fire

കണിച്ചുകുളങ്ങരയിൽ ടെമ്പോ ട്രാവലർ വാൻ കത്തി ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ സ്വദേശി രാജീവൻ (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കണിച്ചുകുളങ്ങര ജംഗ്ഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനം പൂര്‍ണമായും കത്തും മുമ്പ് തീ അണച്ചെങ്കിലും രാജീവനെ രക്ഷിക്കാനായില്ല. രാജീവൻ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. 

ചന്തിരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് തീ പിടിച്ചത്. അജയന്‍ നടത്തുന്ന ഫുഡ് പ്രൊസസിങ്‌ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച രാജീവന്‍. മാനസിക പ്രയാസത്തെ തുടര്‍ന്ന് രാജീവന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റേയും ബന്ധുക്കളുടേയും സംശയം. അര്‍ത്തുങ്കല്‍ പോലീസ് അന്വേഷണം തുടങ്ങി.