പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാല്‍ പുറത്താക്കുമോ? കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിട്യൂട്ട് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
ക്ലാസുകള്‍ ആരംഭിക്കാത്തത് ചോദ്യം ചെയ്ത നാല് വിദ്യാര്‍ത്ഥികളെ അകാരണമായി പുറത്താക്കിയെന്നാണ് ആരോപണം

കോവിഡ് പ്രതിസന്ധിക്ക് ശേഷം കോളേജുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടും ക്ലാസുകള്‍ ആരംഭിക്കാത്തു ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്ത് കോട്ടയം കെ ആര് നാരായണന് ഫിലിം ഇന്സ്റ്റിട്യൂഷന്. അധികൃതരുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച കാരണത്താല്‍ നടപടിക്ക് വിധേയമായ നാല് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 27 പേര് കോളജിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. അതേസമയം വിഷയം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനെ അറിയിച്ചുകൊണ്ട് ഓഫീസിലേക്ക് മെയില്‍ അയച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ സംഭവം മാധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അങ്ങനെ ഒരു മെയില്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും വിഷയം അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ആര് ബിന്ദു അഴിമുഖത്തോട് പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങളില്‍ ഹാജര്‍ നിര്‍ബന്ധമല്ല എന്ന സര്‍ക്കാര്‍ നിബന്ധന നിലനില്‍ക്കെയാണ് അ േകാരണത്താല് തങ്ങളെ പുറത്താക്കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഒന്നര വര്‍ഷത്തിലധികമായി CFLTC (covid first line tratment centre) ആയി ഏറ്റെടുക്കപ്പെട്ടിരുന്ന ഇന്സ്റ്റിട്യൂഷനു സെപ്റ്റംബര്‍ 17, 2021 ന് കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചെങ്കിലും ക്ലാസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകള് ലഭിക്കാത്തതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 18ന് വിദ്യാര്‍ത്ഥികള്‍ ഫിലിം ഇന്സ്റ്റിട്യൂഷന് അഡ്മിനിസ്ട്രേഷന് മെയില്‍ അയച്ചു.
CFLTC ആയി ഉപയോഗിച്ച ഇന്‍സ്റ്റിട്യൂഷനില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കുന്നതിനായും, വിദ്യാര്ത്ഥികള്ക്കാവശ്യമായാ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനായും മൂന്നുമാസത്തെ കാലതാമസം നേരിടുമെന്നും, ഈ കാലയളവില്‍ ഇന്‍സ്റ്റിട്യൂട്ടില്‍ സജ്ജീകരിച്ചിരിക്കുന്ന സാങ്കേതിക സന്നാഹങ്ങള്‍ ഉപയോഗപ്പെടുത്തി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ മറ്റൊരു വാടക കെട്ടിടത്തില്‍ വച്ച് നടത്തുമെന്നും അതില്‍ പങ്കെടുക്കണമെന്നും സെപ്തംബര്‍ 21ന് അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുന്നു.
'ബാബറി മസ്ജിദ് തകര്‍ത്തത് ഗാന്ധി വധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്ത'മെന്ന് ഓര്‍മ്മിപ്പിച്ച ഒരു രാഷ്ട്രനേതാവ് നമുക്കുണ്ടായിരുന്നു
എന്നാല്‍ CFLTC പ്രവര്‍ത്തിച്ചതുകാരണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ അധികൃതരുടെ വാദം പൊളിക്കും വിധം സെപ്റ്റംബര്‍ 25 നു തന്നെ സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ പാലിച്ച് അറ്റകുറ്റപ്പണികളും സാനിറ്റേഷന്‍ ഉള്‍പ്പെടെ ശുചീകരണവും നടത്തി ഇന്‍സ്റ്റിറ്റ്യൂട്ടും ഹോസ്റ്റലുകളും അഡ്മിനിസ്ട്രേഷന് കൈമാറിയതായി CFLTC ഏറ്റെടുത്തു നടത്തിയിരുന്ന പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ മറിയാ എബ്രഹാം വിദ്യാര്‍ത്ഥികളെ അറിയിക്കുന്നു. ഇതോടെ മൂന്നു മാസക്കാലം ഇന്‍സ്റ്റിട്യൂട്ടില്‍ വേണ്ടിവരുന്ന അറ്റകുറ്റപണികളുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന ആവശ്യവുമായി ഹരിപ്രസാദ്, ബിബിന്‍ സി ജെ, ബോബി നിക്കോളാസ്, മഹേഷ് എന്നീ നാല് വിദ്യാര്‍ഥികള്‍ രംഗത്തെത്തി.
ഇതോടെ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളും ബ്ലോക്ക് പഞ്ചായത്ത് എന്‍ജിനീയറടക്കമുള്ള സമിതിയുടെ നേതൃത്വത്തില്‍ ഇന്സ്പെക്ഷന് നടത്തി വിശദംശങ്ങള്‍ അറിയിക്കാമെന്ന് ഒക്ടോബര്‍ രണ്ടിന് വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന മീറ്റിംഗില്‍ തീരുമാനിച്ചെങ്കിലും പിന്നീട് പ്രതികരണങ്ങളൊന്നും ഇല്ലാതെ വന്നതോടുകൂടെ വിശദീകരണം തേടിയുള്ള വിദ്യാര്‍ത്ഥികളുടെ നിരന്തര മെയിലുകള്‍ അധികൃതരിലേക്ക് എത്തി. ഇതിനു മറുപടിയെന്നോണം ഒക്ടോബര്‍ 9 ന് മറ്റ് എന്‍ജിനീയറോട് എസ്റ്റിമേറ്റും തയ്യാറാക്കി അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചെങ്കിലും ഈ സമരം തുടങ്ങുന്നത് വരെയും ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്.
'ജ്യോതിബസുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കാന്‍ പ്രേരിപ്പിച്ചത് കെ ആര് നാരായണന്', ജന്മശതാബ്ദി നാളില്‍ 'ആക്ടിവിസ്റ്റ് പ്രസിഡന്റിനെ' ഓര്‍ക്കുമ്പോള്‍
യാതൊരു വിവരങ്ങളും വിദ്യാര്‍ത്ഥികളെ അറിയിക്കാതെയുള്ള അഡ്മിനിസ്ട്രേഷന്റെ ഏകപക്ഷീയ പെരുമാറ്റത്തില്‍ ആശങ്കകളും സംശയങ്ങളും ഉടലെടുത്തതോടെ അഡ്മിനിസ്ട്രേഷന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഹരിപ്രസാദ് കെ എന്‍, ബിബിന്‍ സി ജെ, ബോബി നിക്കോളാസ്, മഹേഷ് എം കെ എന്നീ നാല് വിദ്യാര്‍ത്ഥികള്‍ സ്ക്രീനിംഗ്, ലൈബ്രറി, എന്നിവയില്ലാതെ വാടകക്കെട്ടിടത്തില്‍ വച്ച് നടത്തുന്ന നിലവാരമില്ലാത്ത ക്ലാസ്സ്കള്‍ നിസ്സഹകരിക്കുമെന്നുമുള്ള തീരുമാനം അഡ്മിനിസ്ട്രേഷനെ അറിയിക്കുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി മൂന്നു മാസത്തിനുശേഷം ഇന്‍സ്റ്റിട്യൂട്ടില്‍ വച്ച് തന്നെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കാമെന്നും ആവശ്യപ്പെടുന്നു.
ഇതിനുശേഷം ആക്ടിങ് ഡീന്‍ ഇന്‍ ചാര്‍ജ് ആയ കവിയൂര്‍ ശിവപ്രസാദ് രക്ഷിതാക്കളെ വിളിച്ച് ഞങ്ങള്‍ തോറ്റുപോകുമെന്ന ഭീഷണിയടക്കം ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് നടത്തുകയായിരുന്നുവെന്നു വിദ്യാര്‍ത്ഥികള്‍ അഴിമുഖത്തോടു പറയുന്നു. തുടര്‍ന്നും വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്ത് നിന്നും ഇതുവരെ സംഭവിച്ചിട്ടുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് മെയില്‍ അയക്കുകയും, ക്ലാസ് തുറക്കുന്നതില്‍ വരുത്തിയ കാലതാമാസത്തിന് അടക്കം വിശദീകരണം വേണമെന്ന് ആവശ്യം ശക്തമാക്കുകയും ചെയ്യുന്നു.
എന്നാല്‍ ഇതിനു വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മറുപടി, പ്രാക്ടിക്കല്‍ എക്സാം അറ്റന്റ് ചെയ്യാത്തതിനാല്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും നാലുപേരെയും പുറത്താക്കാന്‍ ഉള്ള നടപടി സ്വീകരിച്ചു കൊണ്ടുള്ള അധികൃതരുടെ ഒരു മെയില്‍ ആണ്. അഡ്മിഷന് സമയത്തു ലഭിക്കേണ്ട സിലബസ് പോലും ലഭിക്കാതെ വീണ്ടും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒന്നും ഇല്ലാതെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ വാടക കെട്ടിടത്തില്‍ നടത്തുന്നതില്‍ പ്രതിഷേധമറിയിച്ച നാല് വിദ്യാര്‍ത്ഥികളും ഇന്ന് ഇന്‍സ്റ്റിട്യൂട്ടിനു പുറത്താണ്. ഇത് നീതിയുക്തമല്ലാത്ത നടപടിയാണെന്നാരോപിച്ചാണ് 27 വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്.
സ: ഷംസീറേ... തിരക്കാണെന്നറിയാം, കഴിയുമെങ്കില്‍ മാക്സിം ഗോര്‍ക്കിയുടെ 'അമ്മ' ഒന്നു വായിക്കണം
അഡ്മിനിസ്ട്രേഷന് അനാസ്ഥകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ 2019 ബാച്ച് വിദ്യാര്‍ത്ഥികളായ ഹരിപ്രസാദ്(ഡയറക്ഷന്‍-സ്ക്രിപ്റ്റ് റൈറ്റിംഗ്) ബിബിന്‍ സി ജെ (സിനിമാട്ടോഗ്രഫി), ബോബി നിക്കോളാസ്( എഡിറ്റിംഗ്), മഹേഷ്(ഓഡിയോഗ്രഫി) എന്നിവരുടെ പേരില്‍ സ്വീകരിച്ചിരിക്കുന്ന അനാവശ്യമായ അച്ചടക്ക നടപടി പിന്‍വലിച്ച്, ആവശ്യങ്ങള്‍ അംഗീകരിച്ച് യാതൊരു ഉപാതികളും ഇല്ലാതെ തിരിച്ചെടുക്കുക, വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി, സ്റ്റുഡന്റസ് കൗണ്‍സില്‍ രൂപികരിക്കുന്നതിനായുള്ള ഇലക്ഷന് നടത്തുക, 2019 ബാച്ചിലെ മുഴുവന്‍ സെമെസ്റ്റര്‍ (എല്ലാ ഡിപ്പാര്‍ട്മെന്റ് ) സിലബസ് ലഭ്യമാക്കുക, വിദ്യാര്‍ത്ഥികളില്‍ (2019 ബാച്ച്) ഒപ്പിട്ട് വാങ്ങിച്ച ബ്ലാങ്ക് മുദ്ര പത്രം തിരിച്ചു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥി സമരം.
ആരോപണം കള്ളം, ആരെയും ഭീഷണിപെടുത്തിയിട്ടില്ല
അധികൃതര്‍ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ സമരം കടുപ്പിക്കുമ്പോഴും, വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ പൂര്‍ണമായും തള്ളുകയാണ് കെ ആര് നാരായണന് ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ ആക്ടിങ് ഡീന്‍ ഇന്‍ ചാര്‍ജ് കവിയൂര്‍ ശിവപ്രസാദ്. ആരോപണ വിധേയമായ നാലു വിദ്യാര്‍ത്ഥികളെയും ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും അവര്‍ക്ക് നാല് തവണ പ്രാക്ടിക്കല്‍ ക്ലാസുകള്‍ അറ്റന്റ് ചെയ്യാന്‍ അവസരം നല്‍കിയിട്ടും അത് നിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉണ്ടായ സ്വാഭാവിക നടപടി മാത്രമാണിതെന്നും കവിയൂര്‍ ശിവപ്രസാദ് അഴിമുഖത്തോടു പറഞ്ഞു. ' കോവിഡ് സെന്ററായി പ്രവര്‍ത്തിച്ച ഇന്സ്റ്റിട്യൂഷന് ആരോഗ്യ വിദഗ്ധര്‍ ശുചീകരണം നടത്തിയെങ്കിലും ഇന്‍സ്റ്റിട്യൂട്ടിലെ അധികൃതര്‍ക്ക് അതില്‍ തൃപ്തി ആകാത്തതിനെ തുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മൂന്ന് മാസ കാലയളവ് പറഞ്ഞത്. ഗവണ്മെന്റ് സ്ഥാപനമായതിനാല്‍ അതിന്റെ എല്ലാ നടപടി ക്രമങ്ങളോടും കൂടെ മാത്രമേ അത് പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു അതിനാണ് ഇത്രയും കാലതാമസം. ആറ് മാസത്തോളം വേണ്ടിവരും എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടും കോളേജ് അധികൃതര്‍ ഇടപെട്ടാണ് അത് മൂന്ന് മാസമാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സജീകരണത്തോടും കൂടെ ക്ലാസുകള്‍ മറ്റൊരിടത്തേക്ക് മാറ്റുമ്പോള്‍ മറ്റെല്ലാ വിദ്യാര്‍ത്ഥികളും അതില്‍ അനുകൂലിച്ച് ക്ലാസുകള്‍ അറ്റന്റ് ചെയ്തു. പിടിവാശി കാണിച്ച് ഈ നാല് വിദ്യാര്‍ത്ഥികള്‍ മാത്രം മാറി നിന്നു. ക്ലാസുകള്‍ അറ്റന്റ് ചെയ്യില്ല എന്ന വിദ്യാര്‍ത്ഥികളുടെ ഉറച്ച തീരുമാനം അറിഞ്ഞപ്പോള്‍ രക്ഷിതാക്കളെ വിളിച്ച് കാര്യത്തിന്റെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തി. അതില്‍ ഒരിക്കലും ഒരു ഭീഷണി സ്വരം ഉണ്ടായിരുന്നില്ല'- കവിയൂര്‍ ശിവപ്രസാദ് പറയുന്നു.
രജനി എസ് ആനന്ദിനെ ഓര്‍മയുണ്ടോ?
നാല് തവണ അവസരങ്ങള്‍ കൊടുത്തിട്ടും കോളേജില്‍ നിന്നും മാത്രമേ പ്രാക്ടിക്കല്‍ ക്ലാസുകള്‍ അറ്റന്റ് ചെയ്യുകയുള്ളൂ എന്ന വാശി കാണിച്ച് ക്ലാസുകള്‍ നഷ്ടമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ക്ലാസുകള്‍ ലഭിക്കണമെങ്കില്‍ അതിന്റെ ചിലവ് അവര്‍തന്നെ വഹിക്കണം. പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അധികൃതര്‍ക്ക് കത്ത് നല്‍കണം അല്ലാത്ത പക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ തോല്ക്കുകതന്നെ ചെയ്യും എന്ന നിലപാടും ആക്ടിങ് ഡീന്‍ ഇന്‍ ചാര്‍ജ് കവിയൂര്‍ ശിവപ്രസാദ്. വ്യക്തമാക്കുന്നുണ്ട്. ഇപ്പോള്‍ സമരം നടത്തുന്നവര്‍ ഉന്നയിക്കുന്നതില്‍ സിലബസ് ലഭ്യമാക്കണമെന്ന ആവശ്യമല്ലാതെ ബാക്കിയുള്ളതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണെന്നും കവിയൂര്‍ ശിവപ്രസാദ് വാദിക്കുന്നു. സിലബസ് ഏത് നിമിഷനും ലഭ്യമാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
ഇന്സ്റ്റിട്യൂട്ടിനെതിരെയുള്ള പ്രതിഷേധം നാല് വിദ്യാര്‍ത്ഥികളുടെ മാത്രം വാശിയും കുതത്രമാണെന്നും അധികൃതര്‍ പറയുമ്പോള്‍, അവര്‍ക്ക് പിന്തുണയേകി 27 വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല. വിദ്യാര്‍ത്ഥികള്‍ സമരം ശക്തമായതോടെ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ മേല്‍പ്പറഞ്ഞ ഉപാധികളോടുകൂടെ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചു വരാമെന്ന് അവരെ നേരിട്ട് അറിയിച്ചെങ്കിലും നാല് ആവശ്യങ്ങളും അംഗീകരിക്കാതെ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാട് വ്യക്തമാക്കി സമരം മുന്നോട് കൊണ്ട് പോവുകയാണ് വിദ്യര്‍ത്ഥികള്‍.