April 20, 2025 |
Share on

‘അംബാനിയെ അറിയില്ലായിരുന്നു, 18-22 കിലോഗ്രാം ഭാരമുള്ള വിവാഹ ക്ഷണക്കത്ത് ഞെട്ടിച്ചു’

വെളിപ്പെടുത്തലുമായി കർദാഷിയാൻ സഹോദരിമാർ

2024 ജൂലൈയിലാണ് മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും ആഡംബര വിവാഹം നടന്നത്. താരനിബിഡമായ വിവാഹത്തിൽ അഭിനേതാക്കളും ഫാഷന്‍ ഇന്‍ഫ്യൂവെന്‍സര്‍മാരുമായ കിം കർദാഷിയാനും സഹോദരി ക്ലോയി കർദാഷിയാനും പങ്കെടുത്തിരുന്നു. എന്നാൽ അംബാനി കുടുംബത്തെ നേരിട്ട് അറിയില്ലെന്നും ആ​ഗ്രഹത്തിന്റെ പുറത്താണ് വിവാഹത്തിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് പറന്നതെന്നും റിയാലിറ്റി ഷോ താരം കൂടിയായ കിം കർദാഷിയാൻ തന്റെ ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ പറഞ്ഞു.

വിവാഹത്തിന് ഏകദേശം 18-22 കിലോഗ്രാം ഭാരമുള്ള വിവാഹ ക്ഷണക്കത്ത് ലഭിച്ചതിൽ തങ്ങൾ അത്ഭുതപ്പെട്ടുവെന്നും കർദാഷിയാൻ സഹോദരിമാർ കൂട്ടിച്ചേർത്തു. ‘ദി കർദാഷിയൻസ്’ എന്ന ഷോയിലാണ് 48 മണിക്കൂർ നീണ്ട യാത്രയെക്കുറിച്ചും അംബാനി വിവാഹത്തെക്കുറിച്ചും കിം വിവരിച്ചത്.

എനിക്ക് അംബാനിമാരെ അറിയില്ല. ഞങ്ങൾക്ക് തീർച്ചയായും പൊതുവായ സുഹൃത്തുക്കളുണ്ട്. ലോറൈൻ ഷ്വാർട്‌സ് ഞങ്ങളുടെ നല്ല സുഹൃത്തുക്കളിൽ ഒരാളാണ്. അവർ ഒരു ആഭരണ വ്യാപാരിയാണ്. അംബാനി കുടുംബത്തിനായി ആഭരണങ്ങൾ ഡിസൈൻ ചെയ്യുന്നത് ലോറൈൻ ഷ്വാർട്‌സ് ആണ്. ലോറൈൻ ഷ്വാർട്‌സ് ആനന്ദ് അംബാനിയുടെ വിവാഹത്തിന് പോകുന്നുണ്ടെന്നും അവർ ഞങ്ങളെ ക്ഷണിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും അവർ തന്നോട് പറഞ്ഞുവെന്ന് കിം ഷോയിൽ പറഞ്ഞു.

അംബാനി കുടുംബത്തിൽ നിന്ന് ലഭിച്ച വിവാഹ ക്ഷണക്കത്തിനെക്കുറിച്ചും കിമ്മും ക്ലോയിയും പരാമർശിച്ചു. ഏകദേശം 40-50 പൗണ്ട് (18-22 കിലോഗ്രാം) ഭാരമുള്ളതായിരുന്നു വിവാഹ ക്ഷണക്കത്ത്. അതിൽ നിന്ന് സംഗീതം ഉയർന്നുവരുന്നുണ്ടായിരുന്നു. ആ ക്ഷണക്കത്ത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചുവെന്ന് ക്ലോയി പറഞ്ഞു. അതിനാൽ ക്ഷണം കണ്ടപ്പോൾ, ഇതുപോലുള്ള ഒന്നിനോട് നിങ്ങൾ നോ പറയരുത് എന്ന് ഞങ്ങൾ വിചാരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത മനോഹരമായ ഫ്യൂഷൻ ലെഹങ്കകൾ ധരിച്ചാണ് ക്ലോയിയും കിമ്മും വിവാഹത്തിന്എത്തിയത് .

ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍ററിലാണ് മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്‍റും തമ്മിലുള്ള വിവാഹം നടന്നത്. ഇന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖർ, രാഷ്ട്രീയക്കാർ, ബിസിനസുകാർ, തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Content Summary: Kim Kardashian and Khloe Kardashian didn’t know ambanis Shocked by 18-22 kg Wedding Invitation
Kim  Kardashian 

Leave a Reply

Your email address will not be published. Required fields are marked *

×