December 13, 2024 |

കേരളത്തിലെ വെടിക്കെട്ട് അപകടങ്ങൾ

നമ്മുടെ പൂരങ്ങളും പെരുന്നാളുകളും ആഘോഷങ്ങളുമെല്ലാം വെടിക്കെട്ടിലാണ് അവസാനിക്കാറ്‍, ഇത് പലപ്പോളും മാർ​ഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ആവണമെന്നുമില്ല

കേരളത്തിൽ വെടിക്കെട്ട് അപകടത്തിൽ മാത്രമായി മരണപ്പെട്ടത് മുന്നൂറിധികം ആളുകളാണ്. നമ്മുടെ പൂരങ്ങളും പെരുന്നാളുകളും ആഘോഷങ്ങളുമെല്ലാം വെടിക്കെട്ടിലാണ് അവസാനിക്കാറ്‍, ഇത് പലപ്പോളും മാർ​ഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ആവണമെന്നുമില്ല. ഇത് അപകടമുണ്ടാകുമ്പോൾ അതിന്റെ ആക്കം കൂട്ടുന്നു. മുന്നൂറിലധികം പേർ മരിച്ച അപകടങ്ങളിൽ എത്രയാളുകൾക്ക് പൊള്ളൽ ഏറ്റിട്ടുണ്ടാകുമെന്നത് ഭീകരമായ കണക്കാണ്. list of fire work accidents in kerala

കേരളത്തിൽ ഇന്നുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ വെടിക്കെട്ടപകടം നടന്നത് 2016 ഏപ്രിൽ 10-ന് പുലർച്ചെ 3:30-ന് കൊല്ലം ജില്ലയിലുള്ള പരവൂരിൽ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം. ഇതിൽ ഔദ്യോഗിക കണക്ക് പ്രകാരം 110 പേർ കൊല്ലപ്പെട്ടു. 300-ലധികം ജനങ്ങൾക്ക് പരിക്കും സംഭവിച്ചു. പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചായിരുന്നു ദുരന്തം. ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്.

രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ മത്സരമാണ് ദുരന്തത്തിനു കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ട് ജില്ലാ അധികൃതർ നേരത്തേ തടഞ്ഞിരുന്നു. എന്നാൽ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷേത്രം അധികൃതർ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് വെടിക്കെട്ട് നടത്തിയത്. സംഭവം നടന്ന സമയം പുലർച്ചെയായതിനാലും പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലായി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ഇതു കൂടാതെ ചെറുതും വലുതുമായ നിരവധി അപകടങ്ങള്ഡ കേരളത്തിൽ നടക്കുകയും ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്, അവയുടെ കണക്കുകൾ പരിശോധിക്കാം.

കേരളത്തിൽ ഉണ്ടായിട്ടുള്ള വെടിക്കെട്ട് അപകടങ്ങളുടെ പട്ടിക.

* 2024- കാസർ​ഗോഡ് നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം, ആളപായമില്ല.
* 2016-കൊല്ലം പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. മരണം 114
* 2016 എറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലിക്ക് വെടിക്കെട്ട് തയ്യാറാക്കുന്ന തെക്കേ ചേരുവാരം വെടിക്കെട്ട്
പുരയിൽ ഉണ്ടായ സ്‌ഫോടനത്തിൽ 2 മരണം
* 2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
* 2011-ഷൊർണൂരിനടുത്ത് ത്രാങ്ങാലിയിൽ വെടിക്കെട്ടുപുരയ്ക്ക് തീപിടിച്ചു. മരണം 13
* 2008 ഫെബ്രുവരി 18-എറണാകുളം ജില്ലയിലെ മരടിൽ കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിനിടെ ഡൈന ആളുകളുടെ ഇടയിൽ
വീണു പൊട്ടി 3 മരണം
* 2006-തൃശ്ശൂർ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
* 1999-പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
* 1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമ്മാണശാലയിൽ പൊട്ടിത്തറി. മരണം 13
* 1997-തൃശ്ശൂർ ചിയ്യാരം പടക്കനിർമ്മാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്
* 1990-കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
* 1989-തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
* 1988-തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10
* 1987 ഏറണാകുളം ജില്ലയിലെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രം താലപ്പൊലി വെടിക്കെട്ടിന് വെടിക്കെട്ടൊരുക്കുന്ന വടക്കേ ചേരുവാരം
വെടിക്കെട്ട് പുരയ്ക്കു തീപിടിച്ചു 5 മരണം
* 1987-തൃശ്ശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ -കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
* 1984-തൃശ്ശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
* 1978-തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്
* 1952-ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്ഫോടനം. മരണം 68.

ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുള്ളതായി കണക്കുകൾ പറയുന്നു. list of fire work accidents in kerala

 

content summary; list of fire work accidents in kerala

×