ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍; വിവാഹ വാര്‍ഷിക സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി 

 
Pinarayi Kamala

വിവാഹ വാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമലയുമൊത്തുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി സന്തോഷം അറിയിച്ചത്. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 

1979 സെപ്റ്റംബര്‍ രണ്ടിന് തലശേരി ടൗണ്‍ഹാളിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും തൈക്കണ്ടിയില്‍ കമലയും വിവാഹിതരായത്. വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എംഎല്‍എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി.