സാമ്പത്തിക തട്ടിപ്പുകേസ്: നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

 
Leena Maria Paul

സാമ്പത്തിക തട്ടിപ്പുകേസില്‍ നടി ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട കേസിലാണ് അറസ്റ്റ്. 200 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ലീന മരിയ പോളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

കേസില്‍ സുകേഷ് ചന്ദ്രശേഖറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെ സുകേഷിന്റെ പങ്കാളിയായിരുന്ന ലീന മരിയയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുകേസില്‍ പങ്കാളിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ശനിയാഴ്ച, ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ സുകേഷിനെ 16 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മോക്ക പ്രകാരമാണ് ലീനയെ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.