വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മുറിവേറ്റ നിലയില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

 
Palakkad Murder

പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര കോല്‍പ്പാടത്തിനുസമീപം വയോധിക മരിച്ചനിലയില്‍. കാഞ്ഞിരപ്പുഴ പാക്കാട്ട് വീട്ടില്‍ ശാരദയെ (77) ആണ് വീട്ടിലെ കിണറിനു സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍, ഭര്‍ത്താവ് ബാലനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നെറ്റിയില്‍ മുറിവേറ്റ നിലയിലാണ് ബാലനെ വീടിനുള്ളില്‍ കണ്ടെത്തിയത്.  

ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന മകനും കുടുംബവും ഒാണത്തോനുബന്ധിച്ച് ശനിയാഴ്ച ബന്ധുവീട്ടില്‍ പോയതായാണ് വിവരം. ദമ്പതികള്‍ തമ്മില്‍ നേരത്തെയും വഴക്കുണ്ടാകാറുള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. 

പ്രാഥമിക പരിശോധനയില്‍ വീട്ടമ്മയുടെ ദേഹത്ത് കാര്യമായ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കവര്‍ച്ചാശ്രമത്തിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് ഡിവൈഎസ്പി പി.എ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.