സിപിഎമ്മിന്റേത് ബിജെപിയെ വളര്‍ത്താനുള്ള നിലപാട്; സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ബിജെപിക്ക് മിണ്ടാട്ടമില്ലെന്നും ചെന്നിത്തല

 
സിപിഎമ്മിന്റേത് ബിജെപിയെ വളര്‍ത്താനുള്ള നിലപാട്; സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ബിജെപിക്ക് മിണ്ടാട്ടമില്ലെന്നും ചെന്നിത്തല

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കുന്നതിനായി ബിജെപിയും സിപിഎമ്മും ഒത്ത് കളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ അന്വേഷണം നിലച്ചു, ലാവ്‌ലിനില്‍ സുപ്രീം കോടതി 20 തവണ സമയം നീട്ടി ചോദിച്ചതിലും ഒത്തുകളിയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

ബിജെപിയെ വളര്‍ത്താനുള്ള നിലപാടാണ് സിപിഎം ശബരിമലയില്‍ സ്വീകരിച്ചത്. പിണറായി മോദി അന്തര്‍ധാര മനസിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ട കാര്യമില്ല. ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ബിജെപിക്ക് മിണ്ടാട്ടമില്ലെന്നും ചെ്ന്നിത്തല പറഞ്ഞു. രാജ്യത്തെ വിറ്റു തുലയ്ക്കുന്ന ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്നും എല്‍ഐസി പോലും കുത്തകകള്‍ക്ക് തീറെഴുതുകയാണെന്നും സംസ്ഥാന ബജറ്റിന്റെ തനിപകര്‍പ്പാണ് കേന്ദ്ര ബജറ്റെന്നും ചെന്നിത്തല പരിഹസിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇനി ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.