ഡീഡലിന് 22 പൈസ കുറഞ്ഞു; 32 ദിവസമായി മാറ്റമില്ലാതെ പെട്രോള്‍ വില

 
Fuel Price

 
രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 22 പൈസ കുറഞ്ഞു. അതേസമയം, പെട്രോള്‍ വില 32 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.26 രൂപയും കൊച്ചിയില്‍ 94.49 രൂപയുമാണ് വില. പെട്രോളിന് തിരുവനന്തപുരത്ത് 103.82 രൂപയും കൊച്ചിയില്‍ 101.94 രൂപയുമാണ് നിലവിലെ വില. 

അതിനിടെ, ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില ചൊവാഴ്ച വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടറുകള്‍ക്ക് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 866.50 രൂപ ആയി. എന്നാല്‍, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് അഞ്ച് രൂപ കുറച്ചു. ഇതോടെ 1618 രൂപയാണ് വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് നല്‍കേണ്ടി വരിക. രണ്ട് മാസത്തിനിടെ പാചക വാതകത്തിന് 150 രൂപയോളം വര്‍ധിപ്പിച്ചിട്ടുണ്ട്. എല്‍പിജി സബ്സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി ജൂണ്‍ 2020 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരുന്നു.