വാക്‌സിന്‍ സ്വീകരിച്ചശേഷം അസ്വസ്ഥത; യുവതി മരിച്ചു

 
Ranjitha

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോഡ് വാവടുക്കം സ്വദേശിനി രഞ്ജിത (21) ആണ് മരിച്ചത്. ബിഎസ്ഡബ്ല്യു പൂര്‍ത്തീകരിച്ച രഞ്ജിത എംഎസ്ഡബ്ല്യു പ്രവേശനത്തിന് കാത്തിരിക്കവെയാണ് മരണം. 

ആഗസ്റ്റ് മൂന്നിന്, ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്നാണ് രഞ്ജിത കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നാലെ കടുത്ത പനിയും ഛര്‍ദിയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. 

അതേസമയം, കോവിഡ് സ്വീകരിച്ച പത്തു ലക്ഷത്തില്‍ ഒരാള്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നാണ് ആരോഗ്യവിദഗ്ധരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്.