കാശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി അന്തരിച്ചു

 
Syed Ali Shah Geelani

ജമ്മു കാശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി (92) അന്തരിച്ചു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മൂന്നു തവണ ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

കാശ്മീരിലെ ജമാഅത്ത് ഇസ്ലാമിയില്‍ അംഗമായിരുന്ന ഗിലാനി പിന്നീട് സ്വന്തമായി തെഹരീക്-ഇ-ഹുറിയത്ത് ഉണ്ടാക്കി. വിഘടനവാദ ആശയങ്ങളെ പിന്തുണയ്ക്കുന്ന ചെറുപാര്‍ട്ടികളുടെ കൂട്ടായ്മയായ ഓള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സിലെ കക്ഷിയാണ് തെഹ്‌രീക്-ഇ-ഹുറിയത്ത്.

1972, 1977, 1987 വര്‍ഷങ്ങളില്‍ സോപോര്‍ മണ്ഡലത്തില്‍നിന്നാണ് ഗിലാനി നിയമസഭയിലെത്തിയത്. കാശ്മീരില്‍ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചത്. ഏറെ നാള്‍ വീട്ടുതടങ്കിലിലായിരുന്നു ഗിലാനി. മരണത്തില്‍ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.