നെടുമങ്ങാട് ഇരുപതുകാരിയെ സുഹൃത്തായ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു; നില ഗുരുതരം

 
Nedumangadu Crime

തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പാക്കോണത്ത് ഇരുപതുകാരിയെ സുഹൃത്തായ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്യനാട് സ്വദേശിയായ പ്രതി അരുണിനെ നാട്ടുകാര്‍ പിടികൂടി വലിയമല പൊലീസിന് കൈമാറി. യുവതിക്ക് പതിനഞ്ചോളം കുത്തേറ്റതായാണ് പൊലീസ് നല്‍കുന്ന വിവരം. 

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിലവിളി കേട്ട് എത്തിയപ്പോള്‍ ഒരാള്‍ വീട്ടില്‍നിന്ന് ഇറങ്ങിയോടുന്നതാണ് കണ്ടതെന്ന് അയല്‍വാസികള്‍ പറഞ്ഞു. പെണ്‍കുട്ടിയെ കുത്തിയശേഷം ഇറങ്ങിയോടിയ അരുണ്‍ സമീപത്തെ ഒരു പുരയിടത്തില്‍ ഒളിച്ചു. ഇവിടെനിന്നാണ് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയത്.