അഭിമന്യു വധക്കേസ്: പ്രധാന പ്രതി പിടിയില്‍

 
അഭിമന്യു വധക്കേസ്: പ്രധാന പ്രതി പിടിയില്‍

എറണാകുളം മഹാരാജാസിലെ വിദ്യാര്‍ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. മഹാരാജാസ് കോളജിലെ തന്നെ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദലിയാണ് പിടിയിലായത്.

കൊലപാതകത്തിനായി അക്രമി സംഘത്തെ കോളജിലേക്ക് വിളിച്ചു വരുത്തിയത് മുഹമ്മദലിയാണെന്നാണ് വിവരം. മഹാരാജാസിലെ അറബിക് ബിരുദ വിദ്യാര്‍ഥിയായ മുഹമ്മദലി കാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്.

ഇതോടെ കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്ന പേരില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അക്രമി സംഘത്തില്‍ 15 പേരുണ്ടായിരുന്നെന്നാണ് വിവരം.

https://www.azhimukham.com/kerala-about-vattavada-panchayath-abhimanyus-native-place-report-by-rakesh/

https://www.azhimukham.com/kerala-before-abhimanyu-vattavada-have-another-communist-martyr-kashinathan-report-by-rakesh/

https://www.azhimukham.com/kerala-sfi-leader-maharajas-abhimanyu-vattavada-family-friends-report-by-rakesh-sanal/

https://www.azhimukham.com/newsupdate-pjayarajan-against-malayalamanorama-on-abhimanyumurder-fakenewstitle/