പരാജയ കാരണങ്ങളിൽ ഒന്ന് ശബരിമല: സി ദിവാകരന്‍

 
പരാജയ കാരണങ്ങളിൽ ഒന്ന് ശബരിമല: സി ദിവാകരന്‍

കേരളത്തിൽ ഇടത് പക്ഷം നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്ന് ശബരിമല ആയേക്കാമെന്ന് തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥിയും സിപിഐ നേതാവുമായി സി ദിവാകരൻ. എന്നാൽ തോൽവിക്ക് കാരണം ശബരിമല മാത്രമല്ല, പരാജയം ഒരു സംഘടിത നീക്കത്തിന്റെ ഭാഗമാണ്. പണം, കുത്തക കമ്പനികൾ, കോടീശ്വരൻമാർ ഇന്നിവർ ഇടത് പക്ഷത്തിനെതിരെ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് തിര‍ഞ്ഞെടുപ്പിൽ പണം ഒഴുകിയെന്നും സി ദിവാകരൻ ആരോപിച്ചു. രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, കേരളത്തിലെ ഇടത് സർക്കാർ നടപ്പാക്കിയ ജന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാനായില്ല. ജനങ്ങളുടെ വികാരം മനസിലാക്കി പ്രവർത്തിക്കാൻ കഴിയണം. ആവേശവും പ്രവർത്തനവും വോട്ടായില്ല. ഇത് എന്തുകൊണ്ട് സംഭവിച്ചെന്ന് ഇടത് പക്ഷം വിലയിരുത്തണമെന്നും സി ദിവാകരൻ ആവശ്യപ്പെട്ടു. കേരളത്തിൽ വലിയ മുന്നേറ്റം കാഴ്ചവച്ചെന്ന് അവകാശപ്പെടുന്നവർക്ക് കേരള ജനതയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ‌ കഴിയില്ലെന്നും ദിവാകരൻ ആരോപിച്ചു.

തിരുവനന്തപുരത്ത് മുന്നാം വിജയം നേടിയ ശശി തരൂരിനും ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും പിന്നിൽ മുന്നാം സ്ഥാനത്തായിരുന്നു സി ദിവാകരൻ എത്താനായത്. ഇതിന് പിറകെയാണ് ഫലം സംബന്ധിച്ച് വിശകലനം ചെയ്യാൻ സി ദിവാകരൻ തയ്യാറായത്.

ഒരു ലിബറല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് അവസാനിക്കുക ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും