ക്ഷേത്രങ്ങളിലെ യുവതി പ്രവേശനത്തോട് എതിര്‍പ്പില്ല; പക്ഷേ ആചാരങ്ങളെ ബഹുമാനിക്കണം ആര്‍എസ്എസ്

സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാനത്ത് ബിജെപി നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ച്ച് വീണ്ടും ആര്‍എസ്എസ്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാ ജോഷി എല്ലാ സ്ഥലത്തെയും ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും പ്രതികരിച്ചു. മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷിയുടെ പ്രതികരണം.
ക്ഷേത്രങ്ങളിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാ സ്ഥലത്തെയും ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ആര്‍എസ്എസ്. ക്ഷേത്രങ്ങളിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നില്ലെങ്കിലും എല്ലാ സ്ഥലത്തെയും ആചാരങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.
മുംബൈയില്‍ ചേര്‍ന്ന സംഘപരിവാര്‍ സംഘടനകളുടെ യോഗത്തിന് ശേഷമായിരുന്നു സുരേഷ് ജോഷിയുടെ പ്രതികരണം. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് തന്നെയാണ് സംഘടനയുടെ നിലപാട്. എന്നാല്‍ ഇത് നടപ്പാക്കേണ്ടത് സമവായത്തിലൂടെയാണ് ഇത് നടപ്പാക്കേണ്ടത്. വിശ്വാസികളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാനാവില്ല. ഭക്തരുടെ വികാരം മാനിക്കണമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഭയ്യാജി ജോഷി പറയുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് നിലപാടുണ്ടായിരുന്ന ആര്‍എസ്എസ് സുപ്രീം കോടതി വിധിക്ക് പിറകെ കേരളത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായപ്പോള്‍ നിലപാട് മാറ്റുകയായിരുന്നു.
https://www.azhimukham.com/india-if-centre-doesnt-bring-ordinance-for-ramtemple-ayodhya-1992-repeat-rss/
https://www.azhimukham.com/keralam-bjp-fake-news-spread-about-sivadasans-death-and-intensions/
https://www.azhimukham.com/opinion-mysterious-death-of-ayyappa-devotee-pathanamthitta-turns-bjp-political-agenda-on-sabarimala-writes-gireesh/
