ആചാര ലംഘനം; വത്സൻ തില്ലങ്കേരി പരിഹാരപൂജ നടത്തിയിട്ടില്ലെന്ന് ദേവസ്വം ബോർഡ്

 
ആചാര ലംഘനം; വത്സൻ തില്ലങ്കേരി പരിഹാരപൂജ നടത്തിയിട്ടില്ലെന്ന് ദേവസ്വം ബോർഡ്

ശബരിമലയിൽ പതിനെട്ടാം പടിയിൽ ഉൾപ്പെടെ കയറി നിന്ന് അചാരം ലംഘനം നടത്തിയ സംഭവത്തിൽ പരിഹാര ക്രിയകള്‍ ചെയ്തെന്ന ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാദം പൊളിയുന്നു. അവകാശപ്പെട്ടത് പോലെയാതൊരു പരിഹാര ക്രിയകളും വത്സൻ തില്ലങ്കേരിയുടെ പേരിൽ ശബരിമലയിൽ നടന്നിട്ടില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു.

പരിഹാര പൂജകൾക്ക് ദേവസ്വം ബോർഡ് തുക ഈടാക്കാറുണ്ട്. എന്നാൽ വൽസൻ തില്ലങ്കേരി ഇത്തരത്തിൽ തുക ഒടുക്കിയിട്ടില്ലെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ക്ഷേത്രത്തിൽ ആചാരലംഘനം ഉണ്ടായെന്ന് ബോധ്യപ്പെട്ടാൽ തന്ത്രി അക്കാര്യം ദേവസ്വം ബോർഡിനെ അറിയിക്കും. തുടർന്ന് പൂജാസമയങ്ങളിൽ മാറ്റം വരുത്തി പരിഹാര പൂജ ചെയ്യുന്നതുമാണ് പതിവ്. ശ്രീകോവിലിന് സമീപം ബൂട്ടിട്ട് പൊലീസ് ഉദ്യോഗസ്ഥർ കയറിയതിൽ ശുദ്ധിക്രിയ നടത്തിയതും ഇതേ രീതിയിലായിരുന്നെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. എന്നാൽ ചിത്തിര ആട്ട വിശേഷ നാളിൽ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയതും പടിയിൽ പുറം തിരിഞ്ഞ് നിന്നതും ആചാര ലംഘനമാണെന്ന് ആക്ഷേപം ഉയർന്നപ്പോഴും ഇത്തരം നടപടികൾ ഉണ്ടായിട്ടില്ലെന്നും ബോർഡ് പറയുന്നു.

https://www.azhimukham.com/news-update-i-breached-violated-custom-ritual-sabarimala-temple-rss-leader-vatsan-thillankery/

https://www.azhimukham.com/blog-shobha-surandran-take-over-the-leadership-of-bjp-relay-hunger-strike/

https://www.azhimukham.com/keralam-dalit-crematorium-destroyed-anger-erupts-reports-sreeshma/