'നടക്കും ദൈവം'; തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു

 
'നടക്കും ദൈവം'; തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി അന്തരിച്ചു

തുംകൂര്‍ സിദ്ധഗംഗ മഠാധിപതിയും ലിംഗായത്ത് പരമാചാര്യനുമായി ശിവകുമാര സ്വാമി (111) അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അദ്ദേഹം. മുന്നാഴ്ചകൾക്ക് മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സൗജന്യ വിദ്യാഭ്യാസം ഉൾപ്പെടെ നൽകുന്ന സ്കൂളുകൾ എന്‍ജിനിയിങ്ങ് സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 125 ഓളം വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശ്രിശിദ്ധ ഗംഗ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ തലവനുമാണ് അദ്ദേഹം. രാജ്യത്തെ ഏറ്റവും പ്രായമേറിയ വ്യക്തികളിലൊരാളായ ശിവകുമാര സ്വാമി. 12ാം നൂറ്റാണ്ടില്‍ കര്‍ണാടകയിൽ ജീവിച്ചിരുന്ന സാമൂഹ്യപരിഷ്‌കാര്‍ത്താവായ ബാസവയുടെ അവതാരമായാണ് അറിയപ്പെട്ടിരുന്നത്. നടക്കുന്ന ദൈവം എന്നായിരുന്നു അദ്ദേഹത്തിനുള്ള വിശേഷണം. ശിവകുമാര സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കര്‍ണാടകയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒരു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വാമിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, പ്രതിപക്ഷ നേതാവ് ബി എസ് യദിയുരപ്പ എന്നിവരും അനുശോജിച്ചു. തുമകൂരുവിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അനിഷ്ട സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും സ്‌റ്റേഷനുകള്‍ക്കും പോലീസിന് നിര്‍ദേശം നൽകിയിട്ടുണ്ട്.