ജയറാം സോപാനത്തില്‍ ഇടയ്ക്ക വായിച്ചത് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

 
ജയറാം സോപാനത്തില്‍ ഇടയ്ക്ക വായിച്ചത് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്

നടന്‍ ജയറാം സോപാനത്തില്‍ ഇടയ്ക്ക വായിച്ചത് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആചാര ലംഘനങ്ങളുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ നടപടിക്ക് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ട് ദേവസ്വം മന്ത്രിക്ക് കൈമാറി.

ശബരിമല ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി സുനില്‍ സ്വാമിക്കെതിരെയും വിജിലന്‍സ് ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ദേവസ്വം ഗാര്‍ഡ് റൂമില്‍ അനധികൃതമായി താമസിക്കുന്നതായും പൂജകളിലടക്കം അനാവശ്യ പരിഗണന ലഭിക്കുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.