സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന തള്ളി, സികെ വിനീതിനെ എജി ഓഫീസില്‍ നിന്ന് നിന്ന് പിരിച്ചുവിട്ടു

 
സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന തള്ളി, സികെ വിനീതിനെ എജി ഓഫീസില്‍ നിന്ന് നിന്ന് പിരിച്ചുവിട്ടു

രാജ്യാന്തര ഫുട്ബോൾ താരം സികെ വിനീതിനെ അക്കൗണ്ടന്‍റ് ജനറല്‍ ഓഫിസിലെ ജോലിയിൽ നിന്ന്‍ പിരിച്ചുവിട്ടു. മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞാണ് വിനീതിനെ പിരിച്ചുവിട്ടത്. പിരിച്ചുവിടരുതെന്ന്‍ സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരുന്നെങ്കിലും അതു തള്ളുകയായിരുന്നു. ഈ മാസം എഴ് മുതൽ വിനീതിനെ പിരിച്ചുവിടുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, കളി നിര്‍ത്തി ഓഫിസിലിരിക്കാനില്ലെന്നാണ് വിനീതിന്റെ നിലപാട്.

ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ട് വിനീതിന് പല തവണ കത്തയച്ചെന്നും വിനീത് ഔദ്യോഗികമായി മറുപടി നൽകുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഏജീസ് ഓഫിസ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അക്കൗണ്ടന്റ് ജനറൽ ഓഫിസിൽ ഓഡിറ്ററാണു വിനീത്. നാലര വർഷം മുൻപാണ് ഇവിടെ ജോലിയില്‍ ജോലിയിൽ പ്രവേശിച്ചത്. ദേശീയ ടീമിൽ ഇടം നേടുകയും ഐഎസ്എൽ ഫുട്ബോളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്ത വിനീതിന് കളിത്തിരക്ക് മൂലം ഓഫിസിലെത്താൻ കഴിഞ്ഞിരുന്നില്ല. സ്പോർട്സ് ക്വോട്ടയിൽ ജോലി നേടിയിട്ടും സ്ഥാപനം പരിഗണന നൽകിയില്ലെന്നും വിനീത് പറയുന്നു. ഇതിനിടെ വിനീതിനെ അക്കൗണ്ടന്റ് ആൻഡ് ജനറൽ ഓഫീസിലെ തൊഴിലിൽ നിന്ന് പിരിച്ചു വിട്ട നടപടി പുനപരിശോധിക്കാൻ ഇടപെടണമെന്ന് ചൂണ്ടി കാട്ടി സംസ്ഥാന യുവജന കമ്മീഷൻ കേന്ദ്ര യുവജന കാര്യ മന്ത്രാലയത്തിന് കത്തയച്ചു.

സികെ വിനീതിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ്:

സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന തള്ളി, സികെ വിനീതിനെ എജി ഓഫീസില്‍ നിന്ന് നിന്ന് പിരിച്ചുവിട്ടു

യുവജന കമ്മീഷന്‍റെ കത്ത്: