ഐഎസില്‍ ചേരാന്‍ ആഹ്വാനവുമായി ബാനര്‍ മരത്തില്‍ കെട്ടി; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 
ഐഎസില്‍ ചേരാന്‍ ആഹ്വാനവുമായി ബാനര്‍ മരത്തില്‍ കെട്ടി; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനുള്ള ആഹ്വാനവുമായി ഐഎസ് പതാകയ്ക്ക് സമാനമായി ബാനര്‍ തയ്യാറാക്കി മരത്തില്‍ കെട്ടിയ എട്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. അസമിലെ സല്‍ബാരി ജില്ലിയിലാണ് സംഭവം. ജോയിന്‍ ഐഎസ്‌ഐഎസ് എന്നാണ് ഇംഗ്ലീഷിലും അറബിയിലുമായുള്ള ബാനറില്‍ പറയുന്നത്. മതവിദ്വേഷം വളര്‍ത്താനും കലാപം സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ പേരില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഇതിലൊരാള്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും നിലവില്‍ ബിജെപി ജില്ല കമ്മിറ്റി അംഗവുമാണ്. പോസ്റ്റര്‍ ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഈ ബാനര്‍ അഴിച്ചുകൊണ്ടുപോയി.