ഇത് രാഹുല്‍ ഗാന്ധിക്കുള്ള ഒന്നാം വാര്‍ഷിക സമ്മാനം, ആര് മുഖ്യമന്ത്രിയാകണമെന്ന് എംഎല്‍എമാര്‍ തീരുമാനിക്കും: സച്ചിന്‍ പൈലറ്റ്

 
ഇത് രാഹുല്‍ ഗാന്ധിക്കുള്ള ഒന്നാം വാര്‍ഷിക സമ്മാനം, ആര് മുഖ്യമന്ത്രിയാകണമെന്ന് എംഎല്‍എമാര്‍ തീരുമാനിക്കും: സച്ചിന്‍ പൈലറ്റ്

രാജസ്ഥാനിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ ഗാന്ധിക്കുള്ള സമ്മാനമാണ് എന്ന് പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റ്. മുഖ്യമന്ത്രി ആരാകണം എന്ന് കോണ്‍ഗ്രസ് നേതൃത്വവും എംഎല്‍എമാരും ആലോചിച്ച് തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പല എക്‌സിറ്റ് പോളുകളും പ്രവചിച്ച പോലെ വലിയ മേധാവിത്തമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയും സച്ചിന്‍ പൈലറ്റിനേയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

2013ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 21 സീറ്റാണ് കിട്ടിയത്. ബിജെപി 162 സീറ്റാണ് കഴിഞ്ഞ തവണ നേടിയിരുന്നത്. അതേസമയം മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് തീരുമാനിക്കും എന്നാണ് അശോക് ഗെലോട്ടിന്റെ പ്രതികരണം.