പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍

 
Noushad

പാചക വിദഗ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദിന്റെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്ന് നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ അറിയിച്ചു. അദ്ദേഹത്തിനുവേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞത്. നൗഷാദിന് ഒരു മകള്‍ മാത്രമാണുള്ളതെന്നും നൗഷാദ് ആലത്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അറിയപ്പെടുന്ന പാചക വിദഗ്ധനാണ് നൗഷാദ്. തിരുവല്ല ആസ്ഥാനമായി കാറ്ററിംഗ് സര്‍വീസും ഹോട്ടലുകളുമുണ്ട്. മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ദിലീപ് നായകനായ ലയണ്‍, സ്പാനിഷ് മസാല, ജയസൂര്യ നായകനായ പയ്യന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.