താലിബാനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്; അസമില്‍ 14 പേര്‍ അറസ്റ്റില്‍

 
Police Arrest

അഫ്ഗാനിസ്താന്‍ ഭരണം പിടിച്ച താലിബാനെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട 14പേരെ അസമില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുഎപിഎ, ഐടി ആക്ട് ഉള്‍പ്പെടെ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

കാംരൂപ്, ബാര്‍പെട്ട, ധുബ്രി, കരിംഗഞ്ച് ജില്ലകളില്‍നിന്ന് രണ്ടുപേരെ വീതവും ധാരങ്, കഛാര്‍, ഹെയ്ലാകണ്ടി, സൗത്ത് സല്‍മാര, ഗോള്‍പാര, ഹോജായ് ജില്ലകളില്‍നിന്ന് ഓരോരുത്തരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ഥിയാണെന്ന് പോലീസ് അറിയിച്ചു.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നതിലും ലൈക്കുകള്‍ നല്‍കുന്നതിലും ജനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്ന് അസം സ്പെഷ്യല്‍ ഡിജിപി ി.പി സിംഗ് ട്വീറ്ററില്‍ അറിയിച്ചു.