ഓണനാളില്‍ റെക്കോഡ് മദ്യ വില്‍പന; വിറ്റത് 750 കോടിയുടെ മദ്യം

 
Liquor sale

ഓണക്കാലത്ത് കേരളത്തില്‍ റെക്കോഡ് മദ്യ വില്‍പന. ഓണനാളുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ 750 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതല്‍ മദ്യ വില്‍പന. 85 കോടിയുടെ മദ്യമാണ് അന്നുമാത്രം വിറ്റത്. തിരുവോണ ദിവസം അവധിയായിരുന്നതിനാലാണ് ഉത്രാടദിനത്തില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടത്.

ഉത്രാടദിനത്തില്‍, തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്. 1,04,00,000 രൂപയുടെ മദ്യവില്‍പനയാണ് നടന്നത്. സമീപകാലത്തെ ഏറ്റവും വലിയ വില്‍പനയാണ് ഇത്. കണ്‍സ്യൂമര്‍ഫെഡില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് കുന്നംകുളത്തെ ഔട്ട്‌ലെറ്റിലാണ്.

ഓണത്തോടനുബന്ധിച്ച് മൂന്ന് ഷോപ്പുകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമായിരുന്നു സംവിധാനം. മൂന്നിടത്തും ഓണ്‍ലൈന്‍ വില്‍പന വിജയകരമായിരുന്നുവെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്.