ഇന്ധനവിലയില്‍ നേരിയ കുറവ്; സംസ്ഥാനത്ത് പെട്രോളിന് 14 പൈസ കുറഞ്ഞു

 
Fuel Price

ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് 101.63 രൂപയും ഡീസലിന് 93.74 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 103.69 രൂപയും ഡീസലിന് 95.68 രൂപയുമായി വില താഴ്ന്നു.

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 15 പൈസയാണ് കുറഞ്ഞത്. രാജ്യ തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.49 രൂപയും ഡീസലിന് 88.92 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 14 പൈസ കുറഞ്ഞ് ലിറ്ററിന് 107.52 രൂപയായി. ഡീസലിന് 16 രൂപ കുറഞ്ഞ് 96.48 രൂപയുമായി.

ചെന്നൈയില്‍ പെട്രോളിന് 99.20 രൂപയാണ് വില. 12 പൈസയാണ് ചെന്നൈയില്‍ കുറഞ്ഞത്. 14 പൈസ കുറഞ്ഞതോടെ ഡീസല്‍ വില 93.52 രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 11 പൈസ കുറഞ്ഞ് 101.82 രൂപയായി. ഡീസലിന് 15 പൈസയാണ് കുറഞ്ഞത്. 91.98 രൂപയാണ് ഡീസലിന്റെ വില. ഭോപ്പാലില്‍ പെട്രോളിന് 109.91 രൂപയും ഡീസലിന് 97.72 രൂപയുമാണ്. യഥാക്രമം 15 പൈസയും 16 പൈസയുമാണ് കുറഞ്ഞത്.