ടെലിവിഷന്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു 

 
Juhi Mother

സീരിയല്‍ താരം ജൂഹി രുസ്തഗിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചു. കുരീക്കാട് ആളൂപ്പറമ്പില്‍ പരേതനായ രഘുവീര്‍ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മി (56) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഇരുമ്പനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്പിസിഎല്ലിനു മുന്നിലാണ് അപകടം ഉണ്ടായത്.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കര്‍ ഇടിച്ചിടുകയായിരുന്നു. സ്‌കൂട്ടറില്‍നിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. തെറിച്ചുവീണ മകന്‍ ചിരാഗ് രുസ്തഗിക്ക് കാര്യമായി പരിക്കേറ്റില്ല. സംസ്‌കാരം ഇന്ന് എരുവേലി ശാന്തിതീരം പൊതുശ്മശാനത്തില്‍ നടക്കും.