വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജ്ജിനെ പ്രതിയാക്കില്ല, വകുപ്പുതല നടപടിയുണ്ടാകും

 
വരാപ്പുഴ കസ്റ്റഡി മരണം: എ വി ജോര്‍ജ്ജിനെ പ്രതിയാക്കില്ല, വകുപ്പുതല നടപടിയുണ്ടാകും

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജ്ജിനെ പ്രതിയാക്കില്ല, ഇതുസംബന്ധിച്ച് ഡിജി പ്രോസിക്യൂഷന്റെ നിയമോപദേശം അന്വേഷണ സംഘത്തിന് ലഭിച്ചു.

ജോര്‍ജ്ജിനെ കേസില്‍ പ്രതിയാക്കേണ്ടതില്ലെന്നും വകുപ്പുതല നടപടി മാത്രം മതിയാകുമെന്നുമാണ് നിയമോപദേശം. കസ്റ്റഡി മരണത്തില്‍ ജോര്‍ജ്ജിന് നേരിട്ട് പങ്കില്ല. എറണാകുളം റൂറല്‍ എസ് പി എന്ന നിലയില്‍ മേല്‍നോട്ടത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. കൂടാതെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ജോര്‍ജ്ജ് ശ്രമിച്ചതായും നിയമോപദേശത്തില്‍ പറയുന്നു.

ജോര്‍ജ്ജ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷമായിരിക്കും മറ്റ് നടപടികളെന്തെങ്കിലും സ്വീകരിക്കുക.