കാസര്‍ഗോഡ് ഹിന്ദുക്കള്‍ക്ക് മാത്രമായി ക്രിക്കറ്റ് മത്സരം: ആധാര്‍ കാര്‍ഡുമായി ചെല്ലണമെന്ന് നിര്‍ദ്ദേശം

 
കാസര്‍ഗോഡ് ഹിന്ദുക്കള്‍ക്ക് മാത്രമായി ക്രിക്കറ്റ് മത്സരം: ആധാര്‍ കാര്‍ഡുമായി ചെല്ലണമെന്ന് നിര്‍ദ്ദേശം

കാസര്‍ഗോഡ് ഹിന്ദുക്കള്‍ക്ക് മാത്രമായി ക്രിക്കറ്റ് മത്സരം നടത്തുന്നു. ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡും കൈവശം വച്ചിട്ട് വേണം മത്സരത്തിനായി ചെല്ലാന്‍ എന്നു മാത്രം. ബേക്കൂറില്‍ ഹിരണ്യ ബോയ്‌സ് എന്ന ക്ലബ്ബ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഈ നിബന്ധനയുള്ളത്.

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. അതേസമയം ഒരു ഹിന്ദുവിന്റെ ഭൂമിയിലാണ് പിച്ച് ഇട്ടിരിക്കുന്നതെന്നും അതിനാലാണ് ഹിന്ദുക്കള്‍ക്ക് മാത്രമായി മത്സരിക്കുന്നതെന്നുമാണ് ക്ലബ്ബ് അംഗമായ സുരേഷ് ഷെട്ടി പറയുന്നത്. ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു ടൂര്‍ണമമെന്റ് നടത്തുന്നതും അതില്‍ തന്നെ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ മാത്രം പങ്കെടുക്കുക എന്ന് പറയുന്നതും വര്‍ഗ്ഗീയതയുടെ ഭാഗമാണെന്ന് സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇത്തരത്തില്‍ മതപരമായ ചേരിതിരിവ് അതിശക്തമായി വളര്‍ത്തിയെടുക്കാന്‍ ക്രിക്കറ്റ് മാത്രമല്ല മറ്റ് കായിക ഇനങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

https://www.azhimukham.com/india-ajit-dovals-intervention-in-asthana-probe-indicates-democracy-needs-better-guardians-edit/

https://www.azhimukham.com/kerala-interview-prayar-gopalakrishnan-former-devaswom-board-president-speaking-sabarimala-women-entry-issues/

https://www.azhimukham.com/trending-sabarimala-kerala-police-system-worked-in-positive-way-images-speaks/