ശ്രീജീവിന്റെ മരണം: പോലീസ് ഒത്തുകളിച്ചെന്ന് ജെ ബി കോശി

 
ശ്രീജീവിന്റെ മരണം: പോലീസ് ഒത്തുകളിച്ചെന്ന് ജെ ബി കോശി

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് ഒത്തുകളിച്ചെന്ന് മുന്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജെ ബി കോശി. പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ജെ ബി കോശി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

മനുഷ്യാവകാശ കമ്മിഷന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ടിട്ടും പോലീസ് അത് നല്‍കാന്‍ തയ്യാറായില്ല. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ ആവശ്യം ന്യായമാണ്. ശ്രീജീവ് കേസില്‍ പോലീസ് ഒത്തുകളിക്കുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ ഈ കേസ് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം വഴിമുട്ടിയത് പോലീസിന്റെ നിസ്സഹകരണം മൂലമാണ്. പോലീസിന് തുടക്കം മുതല്‍ എന്തൊക്കെയോ മറച്ചു വയ്ക്കാനുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

http://www.azhimukham.com/trending-sreejiths-struggle-is-an-essential-one-for-kerala-society/

http://www.azhimukham.com/trending-maala-parvathys-reaction-about-sreejith-strike-success/