എട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ സുഹൃത്ത്‌ അറസ്റ്റില്‍

 
എട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ സുഹൃത്ത്‌ അറസ്റ്റില്‍

ഇടുക്കി ഉപ്പുതറയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മയുടെ സുഹൃത്ത്‌ അറസ്റ്റില്‍. പത്തേക്കര്‍ കുന്നേല്‍ ശിവദാസന്റെ മകന്‍ അനീഷ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം പിടിച്ച് കിടപ്പിലായതോടെ അമ്മയുമായി ഇയാള്‍ അടുപ്പത്തിലാകുകയായിരുന്നു.

ഈ ബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് മര്‍ദ്ദനം. അതേസമയം ഈ മര്‍ദ്ദനം കണ്ട് അമ്മ പ്രതികരിച്ചില്ല. ഇവരും എട്ടും അഞ്ചും രണ്ടും വയസ്സുള്ള പെണ്‍കുട്ടികളും മറ്റൊരു വീട്ടിലാണ് താമസം. ഈ വീട്ടിലേക്ക് അനീഷ് എത്തുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇവരുടെ ബന്ധം തുടങ്ങിയിട്ട്. എന്നാല്‍ എട്ടു വയസ്സുകാരിക്ക് ഇത് ഇഷ്ടമല്ലായിരുന്നു. അനീഷ് വീട്ടില്‍ വരുന്നത് അച്ഛന്റെ മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോള്‍ അനീഷ് കുട്ടിയെ ചൂരല്‍ കൊണ്ട് പലതവണ അടിച്ചു. അനീഷ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടും കുട്ടിയുടെ അമ്മ പ്രതികരിച്ചില്ലെന്നും കുട്ടി പറയുന്നു.

മര്‍ദ്ദനം സഹിക്കാനാകാതെ വന്നപ്പോള്‍ കുട്ടി പിതാവിന്റെ അമ്മയെ വിവരം അറിയിച്ചു. അവരാണ് പോലീസില്‍ വിവരം അറിയിച്ചത്. കുട്ടിയുടെ മൊഴി, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മര്‍ദ്ദനത്തിനെതിരെ പ്രതികരിക്കാതിരുന്ന അമ്മയ്‌ക്കെതിരെയും പോലീസ് കേസെടുത്തേക്കുമെന്നാണ് അറിയുന്നത്.

read:മുൻഗണനാ വിഭാഗത്തിൽ‌ സ്ഥിരമായി റേഷൻ വാങ്ങാത്ത 70,000 കുടുംബങ്ങൾ; അന്വേഷണവുമായി സിവിൽ സപ്ലൈസ് വകുപ്പ്