ശ്രീജീവിന്റെ കസ്റ്റഡി മരണം: പോലീസുകാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസ്

ശ്രീജീവിന്റെ കസ്റ്റഡി മരണം: പോലീസുകാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസ്

പൊഴിയൂര്‍ സ്വദേശി ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതെ ആവശ്യം ഉന്നയിച്ച് ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് കഴിഞ്ഞ 454 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുകയാണ്.

38 ദിവസമായി ഇയാള്‍ നടത്തിവന്ന നിരാഹാര സമരം വിഷയം സഭയില്‍ ഉന്നയിക്കാമെന്ന പിസി ജോര്‍ജ്ജ് എംഎല്‍എയുടെ ഉറപ്പിനെ തുടര്‍ന്ന് ശ്രീജിത്ത് ഇന്നലെ അവസാനിപ്പിച്ചിരുന്നു. 2014 മെയ് 21നാണ് ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇതുസംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് കംപ്ലയിന്റ് അതോറിറ്റി മരണത്തിന് ഉത്തരവാദികളായ പാറശാല സിഐ അടക്കമുള്ള നാല് പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

ശ്രീജീവിന്റെ കസ്റ്റഡി മരണം: പോലീസുകാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിഎസ്