സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗണ്‍ മാറുമോ? സ്‌കൂള്‍ തുറക്കുമോ? തീരുമാനം ഇന്ന്

 
pinarayi

സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം. വരും ദിവസങ്ങളില്‍ തുടരേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ തുടരണമോ എന്നതുള്‍പ്പെടെ കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടാകും. 

ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കോവിഡ് അവലോകന യോഗം. ഞായറാഴ്ച ലോക്ഡൗണും രാത്രികാല കര്‍ഫ്യുവും പിന്‍വലിച്ചേക്കുമെന്നാണ് സൂചന. ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ രാജ്യത്തെ പല വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താകും സര്‍ക്കാര്‍ ഇളവുകളില്‍ തീരുമാനമെടുക്കുക.

കഴിഞ്ഞ ദിവസം ചേര്‍ന്ന വിദഗ്ധരുടെ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കാമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കില്ല. വിദഗ്ധസമിതിയും വിദ്യാഭ്യാസ വകുപ്പും നടത്തുന്ന പരിശോധനകള്‍ക്കുശേഷമേ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുകയുള്ളു.