കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ... എന്റെ കുഞ്ഞിന് നീതി കിട്ടി, ഞാന്‍ ഹാപ്പിയാണ്; അഭയ കേസില്‍ സാക്ഷി രാജുവിന്റെ വാക്കുകള്‍

 
കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ... എന്റെ കുഞ്ഞിന് നീതി കിട്ടി, ഞാന്‍ ഹാപ്പിയാണ്; അഭയ കേസില്‍ സാക്ഷി രാജുവിന്റെ വാക്കുകള്‍

'ആ കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ, എന്റെ കുഞ്ഞിന് നീതി കിട്ടി. ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഒരുപാട് പേര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. കോടികള്‍ ഓഫര്‍ ചെയ്തു. ഒന്നും ഞാന്‍ വാങ്ങിയില്ല. ഇപ്പോഴും മൂന്ന് സെന്റ് കോളനിയിലാണ് ഞാന്‍ കിടക്കുന്നത്' സിസ്റ്റര്‍ അഭയ കേസില്‍ സിബിഐ പ്രത്യേക കോടതി വിധിയ്ക്കു പിന്നാലെ കേസിലെ ദൃക്‌സാക്ഷി അടയ്ക്കാ രാജു മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. കേസില്‍ സാക്ഷികളെല്ലാം ഒന്നൊന്നായി കൂറുമാറിയപ്പോഴും സകല ഭീഷണിയേയും പ്രലോഭനങ്ങളെയും വകവെയ്ക്കാതെ ഉറച്ചുനിന്ന രാജുവിന്റെ മൊഴികള്‍ കേസില്‍ ഏറെ നിര്‍ണായകമായിരുന്നു.

'കൊച്ചിന് നീതി കിട്ടണം. നീതി കിട്ടി. അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയല്‍വക്കത്തും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരു ദോഷം വരരുത്. എനിക്കും രണ്ട് പെണ്‍മക്കളുണ്ട്. ഇത്രം വളര്‍ത്തിയിട്ട് പെട്ടെന്ന് അവര്‍ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാന്‍ എന്റെ പെണ്‍മക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിന്റെ അപ്പന്റെ സ്ഥാനത്ത് നിന്നാണ് ഞാന്‍ പറയുന്നത്. എന്റെ കുഞ്ഞിന് നീതി ലഭിച്ചു. അതെന്റെ വലിയ ആഗ്രഹമായിരുന്നു. ഇന്ന് വളരെയധികം സന്തോഷമുണ്ട്. ഒത്തിരിപ്പേര്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. കോടികള്‍ ഓഫര്‍ ചെയ്തു. കോടികള്‍ സമ്പാദിക്കാനാകുമായിരുന്നു. ഞാനൊന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്കുവേണ്ട. ഞാന്‍ ഇപ്പോഴും മൂന്ന് സെന്റ് കോളനിയില്‍ തന്നെയാണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്. ഞാന്‍ വളരെ ഹാപ്പിയാണ്' രാജു പറഞ്ഞു.

'കൊച്ചിന് നീതി കിട്ടണം. നീതി കിട്ടി. അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയല്‍വക്കത്തും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരു ദോഷം വരരുത്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് അവര്‍ ഇല്ലാതാകുമ്പോഴത്തെ അവസ്ഥ ആലോചിച്ചു നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ വലിയ ആഗ്രഹമായിരുന്നു. ഇന്ന് വളരെയധികം സന്തോഷമുണ്ട്. ഒത്തിരിപ്പേര്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. കോടികള്‍ ഓഫര്‍ ചെയ്തു. കോടികള്‍ സമ്പാദിക്കാനാകുമായിരുന്നു. ഞാനൊന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്കുവേണ്ട. ഞാന്‍ ഇപ്പോഴും മൂന്ന് സെന്റ് കോളനിയില്‍ തന്നെയാണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്. ഞാന്‍ വളരെ ഹാപ്പിയാണ്' രാജു പറഞ്ഞു.

അഭയ കൊല്ലപ്പെട്ട ദിവസം മോഷണത്തിനായി മഠത്തിലെത്തിയപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിനെയും ഫാദര്‍ ജോസ് പുതൃക്കയിലിനെയും കണ്ടെന്നായിരുന്നു രാജുവിന്റെ മൊഴി. മോഷ്ടാവിന്റെ മൊഴിയുടെ വിശ്വാസയോഗ്യതയെക്കുറിച്ച് പ്രതിഭാഗം നിരവധി എതിര്‍വാദങ്ങള്‍ ഉന്നയിച്ചെങ്കിലും കോടതി രാജുവിന്റെ മൊഴി അംഗീകരിക്കുകയായിരുന്നു.

ദൈവം രാജുവിന്റെ രൂപത്തിലാണ് ദൃക്‌സാക്ഷിയായതെന്നായിരുന്നു കേസിന്റെ തുടക്കംമുതല്‍ ഇതുവരെ നിയമപോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അഭിപ്രായപ്പെട്ടത്. സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടം ജയിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ ജനങ്ങളുടെ നിയമത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്ന വിധിയാണിത്. കോടികള്‍ മുടക്കി പ്രതികള്‍ ശ്രമിച്ചിട്ടും കോടതി നീതിയുക്തമായി വിധി പറഞ്ഞു. സാക്ഷികളെ മൊഴിമാറ്റി പറയിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ അതൊന്നും നടപ്പിലായില്ലെന്നും ജോമോന്‍ പറഞ്ഞു. അഭയ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നിയമ പോരാട്ടത്തിന് തുടക്കമിട്ടത്. ജോമോനായിരുന്നു. ആദ്യ കാലങ്ങളില്‍ നിരവധിപ്പേര്‍ കൂടെയുണ്ടായിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി വരെ നീണ്ട പോരാട്ടത്തില്‍ ജോമോന്‍ ഒറ്റയ്ക്കായിരുന്നു.