മലപ്പുറം കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരില്‍ അവഹേളിച്ചതില്‍ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വിദേശത്ത് നിന്ന് നാട്ടിലെത്തിയ കിഴിശ്ശേരി സ്വദേശി അബ്ദുല്‍ വാഹിദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ മാനസികപീഡനത്തിന് പിന്നാലെയാണ് നവവധു ആത്മഹത്യ ചെയ്തത്. നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവ് ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതായും കുടുംബം പറയുന്നു. suicide
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അസ്വഭാവികമരണത്തിന് പൊലീസ് കേസെടുത്തിരുന്നു. കൂടാതെ സംഭവത്തില്‍ യുവജന കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2024 മെയ് 27 നായിരുന്നു ഷഹാനയുടെയും അബ്ദുല്‍ വാഹിദിന്റെയും വിവാഹം നടന്നത്. 20 ദിവസം കഴിഞ്ഞ് വാഹിദ് ഗള്‍ഫിലേക്ക് പോയിരുന്നു.
ജനുവരി 14നാണ് ഷഹാനയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പറശ്ശേരി ബഷീറിന്റെയും ഷെമീനയുടെയും മൂത്തമകളാണ് ഷഹാന. കൊണ്ടോട്ടി ഗവ.കോളേജിലെ ഒന്നാംവര്‍ഷ ബിഎസ്‌സി ഗണിതശാസ്ത്ര വിദ്യാര്‍ത്ഥിനിയാണ്. ഷഹാനയുടെ പിതാവ് ബഷീര്‍ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്.
14 ന് രാവിലെ 9.30 വരെ ജോലികള്‍ ചെയ്തിരുന്ന ഷഹാനയെ കാണാതാവുകയായിരുന്നു. മാതാവ് അന്വേഷിച്ചപ്പോള്‍ മുറി പൂട്ടിയ നിലയിലാണ് കാണാനായത്. ജനലിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച വിവരം പുറത്തറിയുന്നത്. ഉടന്‍ ബന്ധുക്കളും അയല്‍വാസികളും വാതില്‍പൊളിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.suicide
content summary ;Man Arrested at Airport for Wife’s Death in Kondotty, Malappuram