3,6 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് ആമുഖം ഒഴിവാക്കിയത്
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒഴിവാക്കി എൻസിഇആർടി. ഈ വർഷം നാഷണൽ കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പുറത്തിറക്കിയ 3 , 6 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിൽ നിന്നാണ് ആമുഖം ഒഴിവാക്കിയിരിക്കുന്നത്. നിലവിൽ ആറാം തരത്തിലെ രണ്ട് പാഠപുസ്തകങ്ങളിൽ മാത്രമേ ഇത് ഉൾപ്പെടുത്തിയിട്ടുള്ളൂവെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഭാഷ, പരിസ്ഥിതി പഠനം (ഇവിഎസ്) തുടങ്ങിയ പ്രധാന വിഷയങ്ങളിലെ ചില പാഠപുസ്തകങ്ങളിൽ നിന്ന് ആമുഖം നീക്കം ചെയ്തിട്ടുണ്ട്. NCERT drops Preamble
എൻസിഇആർടി 2005 നും 2008 നും ഇടയിൽ എല്ലാ ക്ലാസുകൾക്കും വേണ്ടി പുസ്തകങ്ങൾ ഇറക്കിയിരുന്നു, ഇതാണ് എൻ ഇപിക്ക് വേണ്ടി പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഈ വർഷം, 3, 6 ക്ലാസുകളിലേക്ക് പുതിയ പാഠപുസ്തകങ്ങൾ പുറത്തിറക്കി. പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയാണ് പാഠപുസ്തകങ്ങൾ തയ്യറാക്കിയിട്ടുള്ളത്. ആറാം ക്ലാസിലെ പഴയ പാഠപുസ്തകങ്ങളായ, ഹിന്ദി ടെക്സ്റ്റ് ബുക്ക് ദുർവ, ഇംഗ്ലീഷ് പുസ്തകം ഹണിസക്കിൾ, സയൻസ് പാഠപുസ്തകം, കൂടാതെ മൂന്ന് സോഷ്യൽ സയൻസ് പുസ്തകങ്ങളും (നമ്മുടെ ഭൂതകാലങ്ങൾ-I, സാമൂഹിക രാഷ്ട്രീയ ജീവിതം-I, ഭൂമിയും ആവാസവ്യവസ്ഥയും, ) എന്നിവയിലായിരുന്നു ആമുഖം ഉൾപ്പെടുത്തിയിരുന്നത്.
ഈ വർഷം ആറാം ക്ലാസിലെ ക്യൂരിയോസിറ്റി എന്ന സയൻസ് പുസ്തകത്തിലും മൽഹാർ എന്ന ഹിന്ദി പുസ്തകത്തിലും മാത്രമാണ് ആമുഖം ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് മാറി എൻസിഇആർടി മൂന്ന് പരിസ്ഥിതി പഠന പുസ്‌തകങ്ങൾക്ക് പകരം എക്‌സ്‌പ്ലറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് എന്ന ഒരൊറ്റ പുസ്തകം മാത്രമാണ് ഇറക്കിയിരിക്കുന്നത്. ഈ പുതിയ പുസ്തകത്തിൽ ആമുഖം ഉൾപ്പെടുത്തിയിട്ടില്ല, എന്നാൽ മൗലികാവകാശങ്ങളും കടമകളും പരാമർശിക്കുന്നുണ്ട്. പുതിയ കണക്ക് പുസ്തകം ഇതുവരെയും ലഭ്യമായിട്ടില്ല. പുതിയ ഇംഗ്ലീഷ് പാഠപുസ്‌തകമായ പൂർവിയിൽ ദേശീയ ഗാനമുണ്ട്, അതേസമയം സംസ്‌കൃത പാഠമായ ദീപകത്തിൽ ദേശീയ ഗാനം നൽകിയിട്ടുണ്ടെങ്കിലും ആമുഖമല്ല. മുമ്പത്തെ സംസ്കൃത ഗ്രന്ഥമായ രുചിരയിലും ആമുഖം ഇല്ലായിരുന്നു. NCERT drops Preamble
Content summary; NCERT drops Preamble from Class 3 and Class 6 textbooks