നെറ്റില്‍ സെക്സ് തിരയുന്നതില്‍ മുന്നില്‍ യാഥാസ്ഥിതിക സംസ്ഥാനങ്ങള്‍

 
നെറ്റില്‍ സെക്സ് തിരയുന്നതില്‍ മുന്നില്‍ യാഥാസ്ഥിതിക സംസ്ഥാനങ്ങള്‍

ക്രിസ്റ്റഫര്‍ ഇന്‍ഗ്രാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അടുത്ത കാലത്ത് 'ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്‌റ് ' എന്ന സംഘടന അമേരിക്കന്‍ ഐക്യ നാടുകളിലെ തെക്കന്‍ സംസ്ഥാനങ്ങള്‍, ചില സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തില്‍, അമേരിക്കയുടെ ശിഷ്ട ഭാഗത്തെ പുരോഗതിയില്‍ നിന്നും പിന്നോട്ട് വലിക്കുന്നുവെന്നും ജീവിക്കുവാന്‍ അമേരിക്കയിലെ ഏറ്റവും മോശമായ സ്ഥലമെന്നും പ്രസ്താവിക്കുക ഉണ്ടായി . ആശ്വാസരഹിതരായ അമേരിക്കയിലെ ഈ പ്രദേശവാസികള്‍ വളരെ വിഭിന്നമായ രീതിയില്‍ ഇതില്‍ നിന്നും മുക്തി പ്രാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ ആഴ്ച പുറത്തു വരികയുണ്ടായി. ഗൂഗിള്‍ സേര്‍ച്ചില്‍ ലൈംഗിക സംബന്ധിയായ വിഷയങ്ങളില്‍ ഇന്റര്‍നെറ്റില്‍ നടക്കുന്ന തിരച്ചിലുകളില്‍, പട്ടികയുടെ ഒരുപാടു മുകളില്‍ ഇവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

നെറ്റില്‍ സെക്സ് തിരയുന്നതില്‍ മുന്നില്‍ യാഥാസ്ഥിതിക സംസ്ഥാനങ്ങള്‍

ബ്രോക് യുണിവേഴ്‌സിറ്റിയിലെ കാര സി മക്ലിന്നിസും ഗോര്‍ഡന്‍ ഹോട്‌സനും നടത്തിയ പഠനത്തില്‍ കണ്ടെത്തിയതില്‍ നിന്നും മതപരമായും രാഷ്ട്രീയപരമായും തീവ്ര യാഥാസ്ഥിതികമായ മേഖലകളിലെ താമസക്കാരുടെ രതി, സൗജന്യ ലൈംഗിക കല, സ്വവര്‍ഗ്ഗ രതി എന്നീ വിഷയങ്ങള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ സെര്‍ച്ച് മറ്റു മതനിരപേക്ഷ പ്രദേശങ്ങളിലെ സമപ്രായക്കാരെ അപേക്ഷിച്ച് വളരെ അധികരിച്ചിരിക്കുന്നുവെന്നു കാണുകയുണ്ടായി . മേല്‍ പഠനം 'അര്‍കൈവെസ് ഓഫ് സെഷ്വല്‍ ബീഹേവിയര്‍' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഗലപ്പ് സര്‍വെയില്‍ നിന്നും മനസ്സിലാക്കിയ മതരാഷ്ട്രീയ യാഥാസ്ഥിതികതയുടെ അവലംബത്തിനോപ്പം 2011-2012 വര്‍ഷത്തെ ഗൂഗിള്‍ സെര്‍ച്ച് ഉപയോക്താക്കളുടെ ആഭിമുഖ്യവും പരിഗണിച്ചാണ് ഇത്തരമൊരു കണ്ടെത്തലിലേക്ക് എത്തിച്ചേര്‍ന്നത്.

സംസ്ഥാനങ്ങള്‍ക്കകത്തെ മതവാദവും സെക്‌സ് എന്ന വാക്കിനുമുകളിലുള്ള ഗൂഗിള്‍ സേര്‍ച്ചിലും ഒരു പാരസ്പരികത നിലനില്‍ക്കുന്നുണ്ട് എന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ചൂണ്ടികാട്ടുന്നു. ഇതിനൊപ്പം തന്നെ ഗൂഗിളിലെ ലൈംഗിക ചിത്രങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലും രാഷ്ട്രീയ യാഥാസ്ഥിതികതയും തമ്മിലും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു .


നെറ്റില്‍ സെക്സ് തിരയുന്നതില്‍ മുന്നില്‍ യാഥാസ്ഥിതിക സംസ്ഥാനങ്ങള്‍

രചയിതാക്കള്‍ രണ്ടു വ്യത്യസ്ഥ സംഘങ്ങളെ ഇതില്‍ നോക്കി കാണുന്നു, ഒന്ന് രാഷ്ട്രീയ യാഥാസ്ഥിതികതയും മറ്റേതു മത യാഥാസ്ഥിതികതയും . ലൈംഗീക ചിത്രങ്ങള്‍ ആസ്വദിക്കുവാനുള്ള വര്‍ദ്ധിതമായ ത്വരയുമായി ബന്ധപ്പെടുത്തിയാണ് രാഷ്ട്രീയ യാഥാസ്ഥിതികതക്ക് ഇവിടെ ശ്രദ്ധ ലഭിക്കുന്നത്.

ഇതിലെ മത യാഥാസ്ഥിതികര്‍, അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടത് മതമാണെന്ന് പറയുന്ന വിഭാഗം , വലിയ തോതിലുള്ള സെക്‌സ് ഓണ്‍ലൈന്‍ സെര്‍ച്ചുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും അത് '' പാരമ്പര്യ ഇതര' ലൈംഗികത ആകണമെന്നില്ല. ' ഇത്തരം സെക്‌സ് സെര്‍ച്ചുകള്‍ നടത്തിയത് പാരമ്പര്യ രീതിയിലുള്ള ലൈംഗിക സംബന്ധിയായ ഉള്ളടക്കങ്ങള്‍ ലഭ്യമാകണമെന്ന ഉദ്ദേശത്തോട് കൂടിയാവാം' (ഉദാ : ഏകപങ്കാളി വ്രതം, വിവാഹ പൂര്‍വ്വം, വിരുദ്ധ വര്‍ഗ്ഗ ലൈംഗികത ) എന്ന് പഠനം പറയുന്നു.

യാഥാസ്ഥിതിക ചായവ് ഉള്ള സംസ്ഥാനങ്ങളില്‍ സെക്‌സ് ഓണ്‍ലൈനിനോടുള്ള താത്പര്യം ഏറിക്കൊണ്ടിരിക്കുന്നതിനൊപ്പം തന്നെ കാലിഫോര്‍ണിയയും ഇല്ലിനൊസും അടക്കമുള്ള ഉദാര സംസ്ഥാനങ്ങളും ഈ പക്ഷം ചേരുന്നത് കാണാം.