ഇന്ത്യന്‍ വ്യോമസേന എയര്‍മാന്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

 
ഇന്ത്യന്‍ വ്യോമസേന എയര്‍മാന്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം

ഇന്ത്യന്‍ വ്യോമസേന എയര്‍മാന്‍ തസ്തികയിലെ നിയമനത്തിന് ജനുവരി രണ്ട് മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവിവാഹിതരായ യുവാക്കള്‍ക്കാണ് അവസരം. 1999 ജനുവരി 19-നും 2003 മാര്‍ച്ച് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം.

എയര്‍മാന്‍ ഗ്രൂപ്പ് എക്‌സ് ട്രേഡ്സ് (എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ ടെക്നിക്കല്‍ ട്രേഡ്സ്, ഗ്രൂപ്പ് വൈ ട്രേഡ്സ് (ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍ ഒഴികെ നോണ്‍ ടെക്നിക്കല്‍ ട്രേഡ്സ്, ഗ്രൗണ്ട് ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്സ് (പോലീസ്), ഇന്ത്യന്‍ എയര്‍ഫോഴ്സ് (സെക്യൂരിറ്റി), മ്യുസീഷ്യന്‍ ട്രേഡ് എന്നിവയിലേക്കാണ് പരീക്ഷ. മാര്‍ച്ച് 14 മുതല്‍ 17 വരെയാണ് പരീക്ഷ നടക്കുക.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:

https://careerindianairforce.cdac.in/, https://airmenselection.cdac.in/CASB/