ഡിസംബര്‍- 19, 1952- ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്രു പ്രഖ്യാപിച്ചു

 
ഡിസംബര്‍- 19, 1952- ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കുമെന്ന് ജവഹര്‍ലാല്‍ നെഹ്രു പ്രഖ്യാപിച്ചു

1952 ഡിസംബര്‍ 19-നു മദ്രാസ് സംസ്ഥാനത്തെ തെലുഗു സംസാരിക്കുന്നവര്‍ക്കായി ആന്ധ്രപ്രദേശ് എന്ന വേറൊരു സംസ്ഥാനം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു പ്രഖ്യാപിച്ചു. തെലുഗു സംസാരിക്കുന്നവര്‍ക്കായി പ്രത്യേക പ്രവിശ്യ രൂപവത്കരിക്കണം എന്നാവശ്യപ്പെട്ട് പോറ്റി ശ്രീരാമലു എന്ന ഗാന്ധിയന്‍ തെലുഗു നേതാവ് നിരാഹാരം നടത്തുകയും 58 ദിവസത്തെ സമരത്തിനോടുവില്‍ മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ആന്ധ്രപ്രദേശ് ഉണ്ടാക്കിയത്.

ഇതേ ദിവസമാണ്, നാലര നൂറ്റാണ്ടു കാലത്തെ പോര്‍ച്ച്ഗീസ് ഭരണത്തില്‍ നിന്നും ഗോവയെ മോചിപ്പിക്കാന്‍ 30,000 ഇന്ത്യന്‍ സൈനികരെ അയക്കാമെന്ന് അന്നത്തെ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോന്‍ ജവഹര്‍ലാല്‍ നെഹ്രുവിനെക്കൊണ്ട് സമ്മതിപ്പിച്ചത്. 48 മണിക്കൂറിനുള്ളില്‍ ഗോവ വിമോചിതമായി. പോര്‍ച്ചുഗല്‍ NATO സഖ്യത്തില്‍ അംഗമായിരുന്നതിനാല്‍, സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ NATO വുമായി ഒരു സംഘര്‍ഷത്തിന് നെഹ്രുവിന് താത്പര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു നെഹ്‌റുവിന്റെ അര്‍ദ്ധമനസിന് കാരണം.